ADVERTISEMENT

ആളുകള്‍ മെലിയുന്ന കഥകള്‍ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട് എന്നാല്‍ വീട് തന്നെ മെലിഞ്ഞാലോ? പോളണ്ടിലെ വാര്‍സൊയിലാണ് ലോകത്തിലെ ഏറ്റവും മെലിഞ്ഞ വീടുള്ളത്. പേര് കാരേറ്റ് ഹൗസ്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോളിഷ് ആർക്കിടെക്ട്  ജകൂബ് സിസേനിയാണ് ഇങ്ങനെ ഒരു 'നാരോ വീട് ' എന്ന ആശയം ആദ്യം അവതരിപിച്ചത്.

slim-house-world

വാര്‍സൊയിലെ രണ്ടു ചരിത്രാതീത കെട്ടിടങ്ങള്‍ക്ക് നടുവിലായാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.  122 സെന്റിമീറ്റർ മാത്രമാണ് വലുപ്പം. അർധ സുതാര്യമായ ഗ്ലാസ് കൊണ്ടാണ് ചുവരുകൾ തീർത്തത്. ഇവിടെ ജനലുകളും ഇല്ല. മൾട്ടിപർപ്പസ് ആയി ഉപയോഗിക്കാവുന്ന ഒരു മുറി മാത്രമാണ് ഇതിലുള്ളത്.

slim-house-inside

ഒരു ഇന്‍സ്റ്റലേഷന്‍ വര്‍ക്ക്‌ എന്ന നിലയിലാണ് വീട് അന്നവതരിപ്പിച്ചത് എങ്കിലും പെട്ടെന്ന് ലോകശ്രദ്ധ നേടുകയായിരുന്നു. ഇന്ന് ഈ കുഞ്ഞൻ വീട് എഴുത്തുകാരുടെയും സഞ്ചാരികളുടെയും പ്രിയ ഇടമാണ്.

English Summary- Keret House- Slim House in the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com