ADVERTISEMENT

ദൈവത്തിന്റെ സ്വന്തം നാട്ടിലെ, ഏറ്റവും സുന്ദരമായ ഭൂപ്രകൃതിയും കാലാവസ്ഥയും കൊണ്ട് അനുഗൃഹീതമായ വയനാട്ടിൽ സഞ്ചാരികൾക്ക് സുഖകരമായ വിശ്രമവും വിനോദവും ഒരുക്കി വയനാട് ക്ലബ്ബ്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്ക് അതിരിടുന്ന വയനാട്ടിലെ പ്രധാന ടൂറിസം സങ്കേതങ്ങളിലൊന്നായ മാനന്തവാടി നഗരത്തിൽ നിന്നും വിളിപ്പാടകലെയാണ് ഏറ്റവും മികച്ച സൗകര്യങ്ങളോടെ അതിഥികൾക്കായി താമസസൗകര്യവും വിനോദോപാധികളും സജ്ജമാക്കിയിട്ടുള്ളത്. 

wayanad-club-morning

വയനാട്ടിലെ ഏറ്റവും വിസ്തൃതമായ സ്വിമ്മിങ് പൂൾ വയനാട് ക്ലബ്ബിന്റെ പ്രത്യേകതയാണ്. ഏറ്റവും ആധുനിക സൗകര്യങ്ങളോടെ 16 ശീതീകരിച്ച മുറികൾ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. ഹെൽത്ത് ക്ലബ്ബ്, കുട്ടികൾക്കുള്ള കളിസ്ഥലം, സ്വാദിഷ്ഠമായ വിഭവങ്ങളാൽ സമ്പുഷ്ടമായ റസ്റ്റോറന്റ്, 300 ലധികം പേർക്ക് ഇരിപ്പിടമൊരുക്കുന്ന മീറ്റിങ് ഹാൾ, വിശാലമായ പാർക്കിങ് സൗകര്യം എന്നിവയെല്ലാം വയനാട് ക്ലബ്ബിനെ സവിശേഷമാക്കുന്നു.

wayanad-club-exterior

മാനന്തവാടി നഗരത്തിൽ നിന്നും 2 കി.മീറ്റർ പരിധിയിലാണ് ക്ലബ്ബ് സ്ഥിതി ചെയ്യുന്നത്. ക്ലബ്ബിൽ അംഗത്വമെടുക്കുന്ന തദ്ദേശവാസികൾക്കും ഈ സൗകര്യങ്ങൾ ഉപയോഗിക്കാവുന്നതാണ്. 

wayanad-club-model

വയനാട്ടിലെ ഏറ്റവും പ്രസിദ്ധമായ ശ്രീ.വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രവും, കബനി നദിയും ഈ സമുച്ചയത്തിൽ നിന്ന് വിളിപ്പാടകലെയാണ്. തെക്കൻ ജില്ലകളിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് ദക്ഷിണകാശിയെന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രവും, തോൽപ്പെട്ടി വന്യമൃഗസങ്കേതവും, കുറുവദ്വീപും സന്ദർശിക്കുന്നതിനുള്ള ഒരു ഇടത്താവളം കൂടിയാവുന്നു വയനാട് ക്ലബ്ബ്. മട്ടന്നൂർ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കും ഈ സങ്കേതം മികച്ച വിശ്രമകേന്ദ്രമാക്കി മാറ്റാം. 

wayanad-club-dine
wayanad-club-pool

ബാണാസുരമലകളുടെ മടിത്തൊട്ടിൽ ആ മലനിരകളുടെ സുന്ദരക്കാഴ്ചകൾ ദൃശ്യമാവുന്ന വിധത്തിലാണ് ക്ലബ്ബിലെ മുറികൾ സജ്ജീകരിച്ചിട്ടുള്ളത്. കബനീ നദിയും വിശാലമായ നെൽപ്പാടങ്ങളും ക്ലബ്ബിൽ നിന്ന് കാണാവുന്ന കാഴ്ചകളാണ്.

wayanad-club-aerial

എല്ലാ തരത്തിലും സഞ്ചാരികളുടെ മനവും മിഴിയും നിറയ്ക്കുന്ന അതിസുന്ദരമായ കാഴ്ചകളും അനുഭൂതികളുമാവും വയനാട് ക്ലബ്ബ് പ്രദാനം ചെയ്യുക എന്ന് തീർച്ചയാണ്.

wayanad-club-bed

കൂടുതൽ വിവരങ്ങൾക്ക്-  6235722000

ചിത്രങ്ങൾ- അജീബ് കോമാച്ചി 

English Summary- Wayanad Club Luxury Resort Experience 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com