ADVERTISEMENT

ഒരു വീടെന്ന സ്വപ്നം ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ്. ചിലര്‍ക്ക് പഴമ തോന്നിക്കുന്ന വീടാണെങ്കില്‍ മറ്റു ചിലര്‍ക്ക് മോഡേണ്‍ വീടുകള്‍ ആകും ഇഷ്ടം. എന്നാല്‍ കിറുക്കന്‍ വീട് ആശയങ്ങള്‍ ഉള്ളവരും ഉണ്ട്. അത്തരമൊരാള്‍ ആണ് ഹൂസ്റ്റണ്‍ സ്വദേശി വില്‍ ബ്രൂക്സ് എന്ന ഡിസൈനര്‍. 11 ഷിപ്പിങ് കണ്ടയിനറുകള്‍ കൊണ്ട് 2,500 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള മൂന്നു നില വീടാണ് കക്ഷി നിര്‍മ്മിച്ചിരിക്കുന്നത്‌. അകത്തേക്ക് കയറിയാൽ ഏതൊരു ആഡംബര വീടിനോടും കിട പിടിക്കുന്ന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് എന്നുകാണാം.

container-house-living

ഒരു വീടെന്ന ആശയവുമായി 2000 മുതല്‍ വില്‍ നടന്നു. എന്നാല്‍ ഒടുവിലാണ് സ്വന്തമായി തന്നെ വീട് ഡിസൈന്‍ ചെയ്യാന്‍ തീരുമാനിച്ചത്. ആദ്യം വീടിന്റെ ഒരു  3D സ്കെച് ഉണ്ടാക്കിയാണ് വില്‍ പണി തുടങ്ങിയത്. സ്വീകരണമുറി, മൂന്ന് കിടപ്പുമുറികൾ, ബാത്റൂം, അടുക്കള, ഹോം തിയറ്റർ എന്നിവയാണ് പ്രധാനമായും വീട്ടിൽ ഒരുക്കിയിട്ടുള്ളത്.

container-house-interior


തീപിടിത്തമോ കൊടുംകാറ്റോ ഒന്നും ഈ വീടിനെ ഏശില്ല എന്ന് വില്‍ പറയുന്നു. ഒരു വെല്ലുവിളി ചൂടാണ്. ഇതിന്റെ പ്രതിരോധിക്കാൻ മേൽക്കൂരയിൽ ഹീറ്റ് ഇൻസുലേഷൻ സാമഗ്രികൾ കൊണ്ട് ഒരു പാളി തീർത്തിട്ടുണ്ട്. താരതമ്യേന കുറഞ്ഞ ചെലവിൽ, കുറഞ്ഞ സമയത്തിനുള്ളിൽ പണി പൂർത്തിയാക്കാം...എന്തായാലും കുറച്ചു കഠിനശ്രമം നടത്തിയാലും തന്റെ സങ്കൽപത്തിലെ വീട്ടില്‍ താമസിക്കുകയാണ് ഇന്ന് വില്‍.

container-house-plan

English Summary- Man built House with Shipping Containers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com