ADVERTISEMENT

എല്ലാവരുടെയും ഉള്ളില്‍ ഒരു കൊച്ചു കുട്ടി ഉണ്ടെന്നല്ലേ...അപ്പോള്‍ കുട്ടികളെ പോലെ കളിക്കാന്‍ സാധിക്കുന്ന ഒരു വീട് ആയാലോ!..ജപ്പാനിലെ സ്ലൈഡ് ഹൗസ് ആണ് ഇതിനുത്തരം കേട്ടാല്‍ ഒരല്‍പം കിറുക്കന്‍ ഐഡിയ ആണെന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്.ടോക്യോയിലെ മേഗുരുകോയിലാണ് ഈ 1,762 ചതുരശ്രയടി വീട്. 

sliding-house-japan-kids

ജപ്പാനിലെ ഒരു ആർക്കിടെക്ചർ കമ്പനിയാണ് വീടിന്റെ ശിൽപികൾ.  ഈ വീടിന്റെ ആദ്യ നിലയില്‍ ലിവിങ്, ഡൈനിങ്, കിച്ചൻ ഏരിയകൾ ക്രമീകരിച്ചു. രണ്ടാം നില മുഴുവൻ കിടപ്പുമുറികളാണ്. മൂന്നുനിലയുള്ള ഈ വീടിന്റെ എല്ലാ നിലകളും സ്ലൈഡ് വഴി ബന്ധിപ്പിച്ചിട്ടുണ്ട്. മുകളില്‍ നിന്നും നിരങ്ങിയാല്‍ നേരെ വീടിന്റെ താഴേക്ക് എത്താം ഇതുവഴി. എങ്ങനെയുണ്ട് ഐഡിയ ?

sliding-house-japan-living

എല്ലാ നിലകളെയും തമ്മിൽ ബന്ധിപ്പിച്ച് ഗോവണി ഉണ്ടെങ്കിലും കുട്ടിക്കളി തോന്നുമ്പോള്‍ ഒന്ന് നിരങ്ങി ഇറങ്ങാന്‍ മറ്റേ വശത്ത്‌ സ്ലൈഡുകൾ എപ്പോഴും ഹാജരുണ്ട്.

കുട്ടികൾക്കും സന്ദർശകർക്കും ഒരു വിനോദം എന്ന നിലയിലാണ് ഉടമകള്‍ വീട്ടില്‍ സ്ലൈഡ് നല്‍കിയിരിക്കുന്നത്. ഏറ്റവും നല്ല മെറ്റീരിയല്‍ ഉപയോഗിച്ചാണ് തങ്ങള്‍ വീട്ടിലെ സ്ലൈഡ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് ഉടമകള്‍ പറയുന്നു.

sliding-house-japam-hall

കുട്ടികളുടെ ഒരു മുറിയില്‍ ഒരു സ്ലൈഡ് വയ്ക്കുന്നതിലും അവര്‍ക്ക് പ്രിയം വീട് മുഴുവന്‍ സ്ലൈഡ് ആക്കുന്നതാകും എന്ന ആശയം ആണ് ഈ സ്ലൈഡ് ഹൗസ് പിറന്നതിനു പിന്നിലെന്ന് ഊഹിക്കാം. ആദ്യമൊക്കെ കിറുക്കൻ ആശയം എന്ന് പറഞ്ഞു കളിയാക്കിവർ പോലും പിന്നീട് ഈ വീട്ടിലെ സ്ഥിരം സന്ദർശകരായി മാറി എന്നതാണ് രസകരം.

English Summary- Sliding House Japan Architecture Wonder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com