ADVERTISEMENT

സ്കോട്ട്ലന്‍ഡില്‍ മനോഹരമായൊരു മലഞ്ചെരുവിലാണ് യോര്‍ക്ക്‌ഷയര്‍ സ്വദേശികളായ ആന്റി സ്റെക്സും ജെനറ്റ് ഹാര്‍ഡിയും തങ്ങളുടെ സ്വപ്നഭവനം ഒരുക്കിയത്.ഒരു അവധികാലത്ത് വളര്‍ത്തുനായ്ക്കൊപ്പം നടക്കാനിറങ്ങിയപ്പോള്‍ ആണ് ഇവര്‍ കടലിനോടു ചേര്‍ന്നുള്ള മനോഹരമായ ഈ വസ്തു കണ്ടു മോഹിച്ചതും സ്വന്തമാക്കിയതും. ഒരു പഴയ മിലിട്ടറി ലിസനിംഗ് സ്റ്റേഷന്‍ ആയിരുന്നു അപ്പോള്‍ ഇവിടെ ഉണ്ടായിരുന്നത്.

glass-house-scotland-long-view

ഇന്റീരിയര്‍ ഡിസൈനറാണ് ജെനറ്റ്. 250,000 ഡോളര്‍ ആണ് ഇവര്‍ ഈ സ്വപ്നവീട് നിര്‍മ്മിക്കാന്‍ ചിലവാക്കിയത്. മൂന്നുസൈഡ് വാട്ടര്‍ പ്രൂഫ്‌ ബോക്സ് ആയ ഒരു കെട്ടിടമാണ് ഇവര്‍ മനസ്സില്‍ കണ്ടത്. ഒരു വശത്ത്‌ കടലിന്റെയും മലയുടെയും കാഴ്ചകള്‍ കാണാന്‍ ഫുള്‍ ഗ്ലാസ്‌ നല്‍കി. 

glass-house-scotland-inside

വളരെ റിമോട്ട് ആയ ഒരു പ്രദേശം ആയതിനാല്‍ ഇവിടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വലിയ വെല്ലുവിളിയായിരുന്നു എന്ന് ജാനെറ്റ് പറയുന്നു. കടലിന്റെ  180 ഡിഗ്രി വ്യൂ ആണ് ഇവിടെ ലിവിംഗ് റൂമില്‍ നിന്നും ഉള്ളത്. നിര്‍മ്മാണത്തിനിടയില്‍ ഉണ്ടായ കടുത്ത വേനലും കാറ്റും എല്ലാം വലിയ വെല്ലുവിളി ഉയര്‍ത്തി എന്ന് ഇരുവരും പറയുന്നു. എങ്കിലും സ്വപ്നവീടിന്റെ പ്ലാനില്‍ നിന്നും ഇരുവരും പിന്‍വാങ്ങിയില്ല.

glass-house-scotland

ആദ്യം 250,000 ഡോളര്‍ പ്രതീക്ഷിച്ചു തുടങ്ങിയ പണി ചെന്ന് നിന്നത് 420,000 ഡോളറില്‍ ആയിരുന്നു എന്ന് ജാനെറ്റ് പറയുന്നു. പക്ഷേ ആ തുക തങ്ങള്‍ ഏറ്റവും ഫലപ്രദമായാണ് മുടക്കിയത് എന്നാണ് ഇരുവരും പറയുന്നത്. പുറത്തേക്കുള്ള വരാന്തയിലേക്ക് തുറക്കാവുന്ന ഗ്ലാസ്‌ ഡോര്‍ ഉള്ള കിടപ്പറ , മനോഹരമായ ഡൈനിങ്ങ്‌ ഏരിയ , അടുക്കള , ബാത്ത്റൂം എല്ലാം അടങ്ങിയതാണ് ഈ വീട്. എവിടെ നിന്നാലും പുറംകാഴ്ചകളുടെ മനോഹാരിത ആവോളം. 

English Summary- Couples Built Glass House in Hills with Sea View

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com