ADVERTISEMENT

നമ്മൾ മലയാളികൾ ചെറിയ വീടുകളിൽ നിന്നും വലിയ മാളികകളിലേക്ക് മാറുന്നത് സ്വപ്നം കാണുമ്പോൾ വിദേശരാജ്യങ്ങളിൽ ഇപ്പോൾ ട്രെൻഡ് നേരെ തിരിച്ചാണ്. അതായത് വലിയ ഇടങ്ങളിൽ നിന്നും സന്തോഷമുള്ള ചെറു ഇടങ്ങളിലേക്ക് ജീവിതത്തെ ചുരുക്കുക. ഡൗൺസൈസിങ് എന്ന് പറയും ഇതിനു. വിദേശരാജ്യങ്ങളിൽ പല സമ്പന്നന്മാരും ഇപ്പോൾ ഇത്തരം ചെറുവീടുകളിലേക്ക് താമസം മാറിത്തുടങ്ങിയിട്ടുണ്ട്. അത്തരമൊരു വീടിന്റെ കഥയാണ് ഇവിടെ.

മാറ്റും ഇല്ലിസിയും തങ്ങളുടെ മക്കള്‍ക്കൊപ്പം കഴിയാന്‍ നിര്‍മ്മിച്ച ഫാമിലി ഹോം കണ്ടാല്‍ ആരുമൊന്നു അമ്പരക്കും. കാരണം ഷിപ്പിങ് കണ്ടെയിനറുകൾ കൊണ്ടാണ് ഇവര്‍ തങ്ങളുടെ സ്വപ്നഭവനം നിര്‍മ്മിച്ചിരിക്കുന്നത്. 

container-home-aerial

മക്കള്‍ക്കൊപ്പം കൂടുതൽ സമയം ചിലവിട്ടു വ്യത്യസ്തമായ ഒരു വീട്ടില്‍ താമസിക്കണം എന്നതായിരുന്നു എഞ്ചിനീയറിംഗ് കമ്പനി ഉടമകളായ മാറ്റിന്റെയും ഇല്ലിസിയുടെയും ആഗ്രഹം. അങ്ങനെയാണ് കണ്ടെയിനറുകൾ വാങ്ങി അതില്‍ വീടൊരുക്കാന്‍  അവര്‍ തുടങ്ങിയത്. ഡൈനിങ്ങ്‌ റൂം, ലിവിംഗ് ലോഞ്ച് , വിനോദത്തിനുള്ള ഇടങ്ങള്‍ എന്നിങ്ങനെ എല്ലാത്തിനും ഇവിടെ സ്ഥലമുണ്ട്. എല്ലാ മുറികള്‍ക്കും ആവശ്യത്തിന് സ്പേസ് നല്‍കിയാണ്‌ വീടിനുള്ളില്‍ എല്ലാം സജ്ജമാക്കിയിരിക്കുന്നത്.   

container-home-interior

എല്ലാവിധ ആധുനികസൗകര്യങ്ങളും അടങ്ങിയതാണ് ഇവിടുത്തെ കിച്ചന്‍. കുട്ടികള്‍ക്ക് വിനോദത്തിനുള്ള പ്രത്യേക ഇടങ്ങളും ഇവിടെയുണ്ട്. സ്ഥലവിനിയോഗത്തിലെ കൗശലമാണ് മറ്റൊരു ഹൈലൈറ്റ്. മൂന്നു കുട്ടികളാണ് ദമ്പതികൾക്ക്. ഇവർക്കെല്ലാം ഒറ്റ മുറിയിൽ വ്യത്യസ്ത കിടക്കകൾ നൽകിയിരിക്കുന്നു. ബങ്ക് ബെഡ് ശൈലിയിലാണ് ഇത് സാധ്യമാക്കിയത്. ഷവർ ക്യുബിക്കിൾ, മൂന്നു കുട്ടികൾക്കും ഒരുമിച്ചു കുളിക്കാൻ പാകത്തിൽ ബാത്ത്ടബ് എന്നിവയെല്ലാം ഇവിടെയുണ്ട്.

container-home-bed

ഉച്ച വെയിൽ അടിക്കുമ്പോൾ ഉള്ളിൽ ഇരുന്നു വേവും എന്നാരും കളിയാക്കേണ്ട. ചൂടിനെ തടയാൻ പാകത്തിൽ ഹീറ്റ് ഇൻസുലേഷൻ നൽകിയാണ് മേൽക്കൂരയും ഭിത്തികളും നിർമിച്ചത്. അതിനാൽ ഫാൻ ഇട്ടിലെങ്കിലും വലിയ ചൂട് അറിയുകയേയില്ല. വീട്ടിലേക്കാവശ്യമുള്ള വൈദ്യുതി മുഴുവനും മേൽക്കൂരയിൽ നൽകിയ 6KW സോളർ പാനലുകളിൽ നിന്നും ലഭിക്കും.  വീട് ചെറുതായപ്പോൾ ജീവിതം കൂടുതൽ സന്തോഷകരമായി എന്ന് ഇവർ ഒരേസ്വരത്തിൽ പറയുന്നു.

English Summary- Tiny House using Shipping Containers

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com