ADVERTISEMENT

ആശ്ചര്യപ്പെടാന്‍ വരട്ടെ. അങ്ങനെ ഒരു കെട്ടിടമുണ്ട്!.അങ്ങ് ദക്ഷിണ കൊറിയയിലെ സോളിലാണ് ഈ ക്ളോസറ്റ് വീട്. മുകളില്‍ നിന്നും നോക്കിയാല്‍ ശരിക്കും ഒരു ക്ലോസറ്റിന്റെ ഷേപ്പ് ആണ് ഈ വമ്പൻ കെട്ടിടത്തിന്. 'ഹാവൂജെ '( Haewoojae) എന്നാണ് കൊറിയന്‍ ഭാഷയില്‍ ഈ വീടിന്റെ പേര്. 'ആശങ്കകൾക്ക് പരിഹാരം കാണാൻ കഴിയുന്ന ഇടം' എന്നർത്ഥം. ഇപ്പോൾ ഈ വീട് ഒരു മ്യൂസിയമായാണ് പ്രവർത്തിക്കുന്നത്. 

toilet-house-seoul-front-JPG

സിം ജെ ഡക്ക് എന്ന കോടീശ്വരന്‍ ആണ് 4,508 ചതുരശ്രയടിയുള്ള വീടിന്റെ ഉടമ. കെട്ടിടത്തിന്റെ കൂടുതല്‍ ഭാഗവും ഗ്ലാസ്‌ കൊണ്ടാണ് നിര്‍മ്മാണം. ഇലക്ട്രോണിക് സെന്‍സര്‍ ഘടിപ്പിച്ച ബാത്ത്റൂമുകള്‍ ആണ് ഇവിടെയുള്ളത്. ഉപയോഗിക്കുന്നവര്‍ക്ക് സംഗീതം കേള്‍ക്കാനും അവസരമുണ്ട്.

പക്ഷേ വെറുമൊരു തലതിരിഞ്ഞ ഐഡിയയായി ഇതിനെ കാണണ്ട. വേള്‍ഡ് ടോയ്‌ലറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ കൂടിയാണ് സിം.ദരിദ്രരാജ്യങ്ങളിൽ ശുചിമുറി നിർമിച്ചു നൽകാൻ സാമ്പത്തികസഹായം ചെയ്യുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ഈ സംഘടന ചെയ്യുന്നുണ്ട്. അസോസിയേഷന്റെ വാർഷിക യോഗങ്ങൾ നടക്കുന്നത് ഇവിടെവച്ചാണ്. 

toilet-house-seoul

നിരവധി സഞ്ചാരികൾ ഇപ്പോൾ ഇവിടെയെത്തുന്നു. 50,000 ഡോളര്‍ മുടക്കിയാല്‍ ടോയ്‌ലറ്റ് വീട്ടിൽ താമസിക്കാനും അവസരമുണ്ട്.

English Summary- Toilet Shaped House in South Korea Turned Museum


 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com