ADVERTISEMENT

മാലിന്യം നിക്ഷേപിക്കാന്‍ വച്ചിരിക്കുന്ന വീപ്പകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരിക്കല്‍ പോലും നമ്മുടെ ശ്രദ്ധ വേണ്ടത്ര അവയില്‍ പതിഞ്ഞു കാണില്ല.പക്ഷേ അത്തരം വീപ്പകള്‍ കൊണ്ട് നല്ല അടിപൊളി വീടുകള്‍ നിര്‍മിച്ചു കാണിച്ചു തരികയാണ് കലിഫോര്‍ണിയയിലെ ഡിസൈനര്‍ ഗ്രിഗറി കോലിന്‍.

dumpster-house-view

കിടപ്പറ, അടുക്കള, ബാത്ത്റൂം, സണ്‍ഡക്ക് ഉള്‍പ്പെടെയുള്ള വീടാണ് ഇദ്ദേഹം വീപ്പ കൊണ്ട് നിര്‍മ്മിച്ചത്.

ആറു ഗ്യാലൻ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്ക് ആണ് ഈ വീടിനു മുകളില്‍ ഗ്രിഗറി വച്ചിരിക്കുന്നത്. ഇതിലൂടെ വീട്ടിലേക്കും ബാത്ത്റൂമിലേക്കും ആവശ്യമായ വെള്ളം എത്തും. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന മൈക്രോവേവ്, മിനി സ്റ്റവ് എന്നിവ അടുക്കളയിലുണ്ട്. ഒരു ചെറിയ ഗ്രില്ലിംഗ് ഇടവും മിനി ബാറും വീടിനു പുറത്തു ഗ്രിഗറി സെറ്റ് ചെയ്തിട്ടുണ്ട്.

dumpster-house-door

വൈദ്യതി ഉപയോഗിച്ച് ഓടുന്ന  ഒരാള്‍ക്ക് സുഖമായി ഈ വീപ്പവീട്ടില്‍ കഴിയാം. അതുപോലെതന്നെ വീലുകള്‍ ഉള്ളതിനാല്‍ ഈ വീട് ഇഷ്ടമുള്ള സ്ഥലത്തേക്ക് ഉരുട്ടി കൊണ്ട് പോകാമെന്നും ഗ്രിഗറി പറയുന്നു. 

dumpster-house-inside

English Summary- Man Created Tiny House in Dumpster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com