ADVERTISEMENT

വീട് വയ്ക്കുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതിൽ പലർക്കും പല അഭിരുചികളാണ്. ഭൂരിഭാഗം പേർക്കും തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി പ്രകൃതിരമണീയമായ സ്ഥലത്ത് വീട് വയ്ക്കാനാണ് ഇഷ്ടം. ചിലർക്ക് നഗരങ്ങളിൽ എല്ലാം കയ്യകലത്തിൽ ഉള്ള സ്ഥലത്ത് വയ്ക്കാനായിരിക്കും ഇഷ്ടം. മറ്റു ചിലര്‍ക്ക് നല്ല അയല്‍ക്കാരും തിരക്കും ബഹളവും ഉള്ള സ്ഥലങ്ങളില്‍....എന്നാല്‍ ആരോരും എത്തിനോക്കാത്ത ചുട്ടുപൊള്ളുന്ന ഒരു മരുഭൂമിയില്‍ പോയി താമസിക്കാന്‍ ആര്‍ക്കെങ്കിലും താല്പര്യം ഉണ്ടാകുമോ ? പക്ഷേ അങ്ങനെ ചെയ്യാനായിരുന്നു സാഷാ, ജോണ്‍ ദമ്പതികള്‍ക്ക് ഇഷ്ടം. പ്രകൃതി സൗഹൃദ വീടുകളുടെ നിർമാതാക്കളും പ്രചാരകരുമാണ് ഇരുവരും. അതിന്റെ ഭാഗമായാണ് ഇത്തരമൊരു ഉദ്യമത്തിന് ഇവർ ഇറങ്ങിപ്പുറപ്പെട്ടത്.

desert-earth-home-couples

കലിഫോര്‍ണിയ മരുഭൂമിയിലെ ലോസ് പാട്രസ് നാഷണല്‍ ഫോറസ്റ്റിലാണ് ഇവരുടെ വീട്. സ്വീകരണമുറി, രണ്ടു കിടപ്പുമുറി, അടുക്കള എന്നിവയാണ് ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നത്. കഠിനമായ കാലാവസ്ഥയാണ് ഇവിടെ.  പകൽ ചുട്ടുപൊള്ളുന്ന ചൂടും രാത്രി അതിശൈത്യവുമാണ് ഇവിടെ. എന്നാൽ വീടിനുള്ളിൽ അതൊന്നും അനുഭവപ്പെടുന്നില്ല എന്ന് ഇവർ സാക്ഷിക്കുന്നു.

desert-earth-home-view

നമ്മുടെ നാടുകളിൽ പ്രചാരമുള്ള മൺവീടുകളുടെ ശൈലിയിലാണ് ഇവർ പിന്തുടർന്നത്. പശിമയുള്ള മണ്ണ് കുഴമ്പു പരുവത്തിലാക്കി ഇടിച്ചു നിറച്ചാണ് ഭിത്തികൾ കെട്ടിയത്. മേൽക്കൂരയിൽ ചൂടിനെ പ്രതിരോധിക്കുന്ന ഹീറ്റ് ഇൻസുലേഷൻ ചെയ്തു. മച്ചിൽ തടിപ്പലകൾ വിരിച്ചു ചൂടിൽ നിന്നും അധിക സുരക്ഷയും നൽകി. തറയോടിന് സമാനമായ മൺടൈലുകളാണ് നിലത്തു വിരിച്ചത്.

desert-earth-home-kitchen

സോളര്‍ പാനലുകള്‍ ഉപയോഗിച്ചാണ് ഇവര്‍ വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. വാരാന്ത്യങ്ങളിൽ നഗരത്തിൽ നിന്നുള്ള സുഹൃത്തുക്കൾ ഇവരുടെ വീട്ടിലേക്ക് അതിഥികളായി വരും. ചില വാരാന്ത്യങ്ങളിൽ ഇവർ തിരിച്ചു നഗരങ്ങളിലേക്കും ചേക്കേറും. എന്തായാലും കാണുന്നവർക്ക് എല്ലാം കൗതുകമാണ് മരുഭൂമിയിലെ ഈ കുഞ്ഞൻവീട്.

English Summary- Tiny House in a Desert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com