ADVERTISEMENT

ബെയ്ജിങ് പോലെയൊരു വന്‍നഗരത്തില്‍ കുറഞ്ഞ പണത്തിനൊരു വീട് കിട്ടാതെ വന്നാല്‍ എന്ത് ചെയ്യും? ഇതിനെ കുറിച്ച് തലപുകഞ്ഞാലോചിച്ച ഡായി ഹൈഫി എന്ന 24 കാരന്‍ ആര്‍ക്കിടെക്റ്റിന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി. എന്ത് കൊണ്ട് സഞ്ചരിക്കാവുന്ന ഒരു വീട് നിര്‍മ്മിച്ചു കൂടാ എന്ന്. വെറും വീടല്ല മുട്ടയുടെ ആകൃതിയില്‍ ഒരു സ്ലീപ്‌ പോഡ്.

പിന്നെ മടിച്ചില്ല ആറടി നീളത്തില്‍ മുട്ടയുടെ ഷേപ്പില്‍ ഒരു വീട് ഡായി അങ്ങ് പണിതുകളഞ്ഞു. മുളയും, പുല്ലും , ചെളിയും കൊണ്ടാണ് ഡായി മുട്ടവീട് നിര്‍മ്മിച്ചത്. വീടിന്റെ മുകളില്‍ ഒരല്‍പം ലാന്‍ഡ്‌സ്കേപ് കൂടി ഡായി നല്‍കി. സംഗതി കിടിലം എന്ന് കണ്ടവര്‍ കണ്ടവര്‍ പറഞ്ഞു.

egg-house-beijing-night-inside

മുട്ടവീടിന്റെ ഉള്ളിലും അത്യാവശ്യം സൗകര്യങ്ങൾ ഉണ്ട്. ഒരു ബെഡ്, വാട്ടര്‍ ടാങ്ക് , വാഷ്‌ ബേസിന്‍ ,ടേബിള്‍ എന്നിവ ഉള്ളില്‍ സജ്ജം. സോളര്‍ ഊര്‍ജ്ജം ഉപയോഗിച്ചാണ് വീട്ടില്‍ കറന്റ്‌ എത്തുന്നത്. ഡായി ജോലി ചെയ്യുന്ന കമ്പനിയുടെ തൊട്ടു എതിര്‍വശത്താണ് വീടിരിക്കുന്നത്. ബാത്ത്റൂം ഇല്ലാത്തതിനാല്‍ പബ്ലിക് റസ്റ്റ്‌ റൂമുകളായിരുന്നു പ്രാഥമികകൃത്യങ്ങള്‍ക്ക് ഡായി ഉപയോഗിച്ചിരുന്നത്. 

egg-house-beijing-night

ഓഫീസിനു തൊട്ടു മുന്നിലായി ഒരു വീട് എന്നത് ഒരു തുടക്കകാരനെ സംബന്ധിച്ച് ചിന്തിക്കാന്‍ സാധിക്കാത്ത കാര്യമാണ്. റെന്റല്‍ പ്രൈസ് അത്രയ്ക്കും കൂടുതലാണ് നഗരത്തില്‍ എന്ന് ഡായി പറയുന്നു.  എന്നാല്‍ ഡായിയുടെ മുട്ടവീടിന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞതോടെ അധികൃതര്‍ വീട് നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കി എന്നതാണ് ആന്റിക്ലൈമാക്സ്. അനധികൃതനിര്‍മ്മാണം ആണ് ഡായിയുടെ വീട് എന്നാണ് ഇവര്‍ പറയുന്നത്. എന്തായാലും ഇപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കുകയാണ് ഡായി.

English Summary- Egg Shaped Sleeping Pod in Beijing

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com