ADVERTISEMENT

ആർട്ടിസ്റ്റുകളായ ദാനിനും അന്നബെല്ലിനും മനസ്സില്‍ ലഡ്ഡു പൊട്ടിയത് പഴയൊരു റെയില്‍വേ ബോഗി കണ്ടപ്പോഴാണ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഉപയോഗിച്ചിരുന്നതാണ് ആ ട്രെയിന്‍ ബോഗി. പിന്നെ അധികം വൈകിയില്ല, പഴകി ദ്രവിച്ചു തുടങ്ങിയ ബോഗി ഇരുവരും അങ്ങ് വാങ്ങി. പിന്നെ അങ്ങോട്ട്‌ അറ്റകുറ്റപണികളുടെ കാലം ആയിരുന്നു. എന്തിനേറെ പറയുന്നു ദാനിന്റെയും അന്നയുടെയുടെയും ഇപ്പോഴത്തെ കിടിലന്‍ വീട് കണ്ടാല്‍ ആരുമൊന്നു ചോദിക്കും ഇതാ പഴയ ബോഗി തന്നെയാണോ എന്ന്. 

train-cabin-converted-home-side

ഏകദേശം നശിച്ചു തുടങ്ങിയ നിലയിലാണ് ബോഗി ഇവര്‍ സ്വന്തമാക്കുന്നത്. ആദ്യം ബോഗിയുടെ മുകളിലെ നടുവശത്തു ഒരു ഹോള്‍ ഉണ്ടാക്കുകയാണ് ഇവര്‍ ചെയ്തത്. അതുവഴി ഒരു അപ്പ്സ്റ്റെയർ എന്ന ആശയം പിന്നെ ഇവര്‍ ഉണ്ടാക്കി. വീടിനുള്ളിലേക്ക് ആവശ്യത്തിനു വെളിച്ചം കടക്കാനാണ് ആദ്യം ഇങ്ങനെ ചെയ്തത്.

train-cabin-converted-home

പിന്നീട് വീടിന്റെ ഓരോ മുക്കും മൂലയും ഇവര്‍ മാറ്റി നിര്‍മ്മിച്ചു. എന്തിനേറെ പറയുന്നു അടിമുടി മാറ്റം വരുത്തിയ ഈ വീട് കണ്ടവര്‍ കണ്ടവര്‍ അത്ഭുതത്തോടെ നോക്കാന്‍ തുടങ്ങി. തടി കൊണ്ടാണ് വീടിനുള്ളിലെ ഡിസൈന്‍ അധികവും ചെയ്തിരിക്കുന്നത്.

train-cabin-converted-bed

ലിവിങ് റൂം, അടുക്കള , ബാത്ത്റൂം, കിടപ്പറ എന്നിവ അടങ്ങിയതാണ് വീട്. നടുവിലെ സ്റ്റെയർ വഴി മുകളിലേക്ക് കയറാനും ഇടമുണ്ട്. 30,000 ഡോളര്‍ ചിലവാക്കിയാണ് ദാനും അന്നയും ഈ വീട് പുനര്‍നിര്‍മ്മിച്ചത്. വീടിന്റെ നിര്‍മ്മാണവും അതിനു ശേഷമുള്ള വിഡിയോകളും ഇവര്‍ അടിക്കടി പോസ്റ്റ്‌ ചെയ്യാറുണ്ട്. 

English Summary- Couple Converted Old Rail Bogie to Tiny House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com