sections
MORE

മൂന്നു ഷിപ്പിങ് കണ്ടയ്നർ കൊണ്ടൊരു സൂപ്പർവീട്

container home
SHARE

ഉപയോഗശൂന്യമായ പല വസ്തുക്കള്‍ കൊണ്ടും അടിപൊളി വീടുകള്‍ നിര്‍മിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ ദിനംപ്രതി കാണാറുണ്ട്‌. അക്കൂട്ടത്തിലൊന്നാണ് ഓസ്ട്രേലിയയിലെ വിക്ടോറിയയിലുള്ള ഈ കണ്ടയ്നര്‍ വീടും. 

20 അടി നീളമുള്ള മൂന്നു ഷിപ്പിങ് കണ്ടയ്നറുകള്‍ കൊണ്ടാണ് ഈ വീട് നിര്‍മ്ച്ചിരിക്കുന്നത്. റിച്ചാര്‍ഡ്‌, ആമി ദമ്പതികള്‍ ആണ് ഈ വീടിന്റെ ഉടമകള്‍. 

container-home3

ഒരു വീട് വേണം എന്ന് തോന്നിയപ്പോള്‍ ഒരുപാട് പൈസ മുടക്കി ആഡംബരവീട് ഒരുക്കണം എന്നൊന്നും ഇരുവര്‍ക്കും തോന്നിയില്ല. പകരം ഏറ്റവും ചെലവ് ചുരുക്കി ഒരു വീട് വേണം എന്നാണ് ഇവര്‍ കരുതിയത്‌. ആ അന്വേഷണം ചെന്നെത്തിയത് ഉപയോഗശൂന്യമായ ഈ കണ്ടയ്നറുകളിൽ ആയിരുന്നു. 

നിരന്തരം സഞ്ചരിക്കുന്ന ആളുകള്‍ ആണ് റിച്ചാര്‍ഡും ആമിയും. ഇടയ്ക്കിടെ വിക്ടോറിയയിലേക്ക് തിരികെ വരുമ്പോള്‍ കഴിയാനൊരിടം എന്ന നിലയ്ക്കാണ് ഇവര്‍ക്ക് ഈ വീട്.

മൂന്നു കണ്ടയ്നറുകൾ ചേര്‍ത്ത നിലയിലാണ് ഈ വീട്. പുറമേ നിന്നും നോക്കിയാല്‍ കണ്ടയ്നർ കൊണ്ടാണ് വീട് നിര്‍മിച്ചിരിക്കുന്നത് എന്ന് തോന്നുകയേ ഇല്ല എന്നതാണ് രസം. 

container-home2

സോളര്‍ പാനലുകള്‍ ഉപയോഗിച്ചാണ് വീട്ടിലേക്ക് വൈദ്യുതി ഉല്‍പാദനം. മഴവെള്ളം സംഭരിച്ചു വച്ചാണ് വീട്ടിലെ ആവശ്യത്തിനു വെള്ളം എടുക്കുന്നതും. വീടിനുള്ളിലെ ഇന്റീരിയറും മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഭാവിയില്‍ വീടിനു വലിപ്പം പോരെന്നു തോന്നിയാല്‍ ഒന്നോ രണ്ടോ കണ്ടയ്നർ കൂടി വാങ്ങി വീടിനോട് ചേര്‍ക്കും എന്ന് റിച്ചാര്‍ഡും ആമിയും പറയുന്നു.

English Summary: Shipping Containers Turn Into Amazing Compact Home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA