ADVERTISEMENT

വിക്ടോറിയയുടെ തെക്കന്‍ തീരത്ത്‌ അതിമനോഹരമായൊരു വീടുണ്ട്. കണ്ടാല്‍ ആരുമൊന്നു കണ്ണുവയ്ക്കുന്ന വീട്. ജെയിംസ്‌ സ്റ്റോക്ക്‌വേല്‍ എന്ന ആര്‍ക്കിടെക്റ്റ് ഡിസൈന്‍ ചെയ്ത ഈ ക്രോഫ്റ്റ് ഹൗസിന്റെ മനോഹാരിത എത്ര വര്‍ണ്ണിച്ചാലും മതി വരില്ല. ക്രോഫ്റ്റ് എന്നാല്‍ വീടിനോട് ചേര്‍ന്ന കൃഷിസ്ഥലം എന്നാണ് അര്‍ഥം.  മൂന്നു കര്‍വ്വുകള്‍ ആയാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കടലിലെ തിരമാലകള്‍, ശബ്ദവീചികള്‍, പ്രകാശവീചികള്‍ എന്നിവയെ പ്രതീകാത്മകമായി ഇതുവഴി അവതരിപ്പിച്ചിരിക്കുന്നു.

croft-house-victoria-night

ഇന്നര്‍വോച്ചിലെ കാലാവസ്ഥയ്ക്കും പ്രകൃതിഭംഗിക്കും അനുയോജ്യമായാണ് ക്രോഫ്റ്റ് ഹൗസിന്റെ ഡിസൈന്‍. വീടിന്റെ എവിടെ നിന്നാലും കടലും പ്രകൃതിയും കാണണം എന്ന് ആദ്യം തന്നെ വീടിന്റെ ഉടമകള്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് ഡിസൈന്‍. ഒരു സ്‌പേസ് ഷിപ്പിനെ അനുസ്മരിപ്പിക്കുംവിധമാണ് പുറംകാഴ്ച. മറ്റൊരു ലോകത്ത് ജീവിക്കുന്ന ഫീല്‍ ഉള്ളില്‍ നല്‍കാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത് . വീടിന്റെ ഉള്‍വശം സിങ്കില്‍ ആണ് പൊതിഞ്ഞിരിക്കുന്നത്‌. വിക്ടോറിയന്‍ ആഷ് ടിമ്പറിലാണ് ഫർണിച്ചറുകൾ. കോൺക്രീറ്റും മെലോക്കോ ബ്ലൂസ്റ്റോണ്‍ ഫ്ലോറിങ്ങുമാണ് തറയില്‍ ചെയ്തിരിക്കുന്നത്. 

croft-house-victoria-inside

വിക്ടോറിയയിലെ ഇന്നര്‍വോച്ചിലാണ് ഈ വീടിരിക്കുന്നത്. പ്രകൃതിയോടു ഏറ്റവും ഇഴുകിചേര്‍ന്ന തരത്തിലാണ് ജെയിംസ്‌ ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതിനായി ഉടമകള്‍ അദ്ദേഹത്തെ സമീപിച്ച ശേഷം കുറച്ചു നാളുകള്‍ ഈ പ്രദേശത്തു ജെയിംസ്‌ തങ്ങുക വരെ ചെയ്തു. ഇവിടുത്തെ ഭൂപ്രകൃതി പഠിച്ചു അതിനു അനുയോജിച്ച വീട് നിര്‍മ്മിക്കാന്‍ ആയിരുന്നു ഈ ശ്രമം. അത് പൂര്‍ണ്ണമായും വിജയിച്ചു എന്ന് ഈ ക്രോഫ്റ്റ് ഹൗസ് കാണുമ്പോള്‍ മനസിലാകും. ഇതിനോടകം നിരവധി അവാര്‍ഡുകള്‍ ആണ് ഈ ക്രോഫ്റ്റ് ഹൗസിനെ തേടി എത്തിയത്.

croft-house-victoria-interior

English Summary- Croft House in Victoria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com