ADVERTISEMENT

നിർമാണ വിസ്മയങ്ങളുടെ കലവറയായ ദുബായിൽ അദ്ഭുതങ്ങൾ തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ 3D പ്രിന്റഡ് ബില്‍ഡിംഗ് കോളനി ദുബായില്‍ പൂർത്തിയായി. 31 അടി നീളത്തില്‍ 6,900 ചതുരശ്രയടിയാണ് ഈ രണ്ടുനില കെട്ടിടം. 

ഒരു 3D പ്രിന്റർ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ ബേസിക് സ്ട്രക്ചർ  നിർമിച്ചിരിക്കുന്നത് എന്നതാണ് ഹൈലൈറ്റ്. Apis Cor 3D-printer ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ മൊത്തം ഡിസൈനും ചെയ്തിരിക്കുന്നത് . നീക്കാൻ കഴിയുന്ന Apis Cor's 3D-printer ക്രെയിനിന്റെ സഹായത്തോടെ ആണ് നിർമാണം.  ദുബായ് മുനിസിപ്പാലിറ്റിക്ക് വേണ്ടിയാണ് ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.  മൂന്നാഴ്ച കൊണ്ടാണ് ഈ പ്രോജെക്റ്റ്‌ പൂര്‍ത്തിയായത്‌. 

 

നിർമാണരീതി

ആദ്യമേ വീടിന്റെ 3D ഫ്രെയിംവർക്ക് ഉണ്ടാക്കുന്നു.  

പരമ്പരാഗത ശൈലിയിൽ അടിത്തറ കെട്ടുന്നു.

ജിപ്സം പാനലുകൾ ഉപയോഗിച്ച് 3 D പ്രിന്റർ  നിർമിച്ച ഭിത്തികൾ കൊണ്ടുവന്നു നാട്ടുന്നു. പ്രീകാസ്റ്റ് സ്ലാബുകളും ഉപയോഗിച്ചിട്ടുണ്ട്. 

apis-cor-3d-building-view

സാദാ വീടുകൾ പോലെ ആവശ്യമെങ്കിൽ ഫർണിഷിങ്, വയറിങ്, പ്ലംബിങ് ചെയ്യുന്നു.

 

മനുഷ്യമേൽനോട്ടം വേണമെങ്കിലും അധ്വാനം നന്നായി കുറയ്ക്കാമെന്നതും അപ്പം ചുടും പോലെ വീടുകൾ പ്രിന്റ് ചെയ്തെടുക്കാം എന്നതുമാണ് ഇതിന്റെ നേട്ടങ്ങൾ. കെട്ടിട നിർമാണത്തിൽ ഭാവിയുടെ സാങ്കേതിക വിദ്യയായിട്ടാണ് 3 D  പ്രിന്റിങ് വിലയിരുത്തപ്പെടുന്നത്. 3D വീടുകളുടെ നിർമാണത്തിലൂടെ ആഗോളപ്രശസ്തി നേടിയ കമ്പനിയാണ് എപ്പിസ് കോര്‍. 

English Summary- Largest  3 D Printed Building in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com