ADVERTISEMENT

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഏതാണെന്ന് ചോദിച്ചാല്‍ അതിനു ഒരുത്തരം മാത്രമേ ഉള്ളൂ.. ദുബായിലെ ബുര്‍ജ് ഖലീഫ. ബുര്‍ജ് ഖലീഫയില്‍ ഒരിടം സ്വന്തമാക്കാന്‍ കൊതിക്കാത്തവര്‍ ചുരുക്കം. എങ്കില്‍ ഇതാ ഒരവസരം. ബുര്‍ജ് ഖലീഫയിലെ നിരീക്ഷണ ഡെക്കുകൾ വിൽപനയ്ക്ക് എന്ന് റിപ്പോര്‍ട്ട്‌. എമാര്‍ പ്രൊപ്പര്‍ട്ടീസ് ആണ് നിരീക്ഷണ ഡെക്കുകൾ വിൽപനയ്ക്ക് വച്ചിരിക്കുന്നത്.

828 അടി ഉയരമുള്ള ബുര്‍ജ് ഖലീഫ ന്യൂയോര്‍ക്ക്‌ എമ്പയര്‍ സ്റ്റേറ്റ് ബിൽഡിങ്ങിനെക്കാൾ രണ്ടിരട്ടി വലിപ്പമുള്ള കെട്ടിടമാണ്. കഴിഞ്ഞ വർഷം 15.92 മില്യന്‍ ആളുകള്‍ ആണ് ബുര്‍ജ് ഖലീഫ കാണാനായി ദുബായില്‍ എത്തിയത്. ദുബായ് നഗരത്തെ മൊത്തത്തില്‍ ചുറ്റികാണിക്കുന്ന വ്യൂവിംഗ് ഡെസ്കുകള്‍  600-700 മില്യന്‍ ദിര്‍ഹമാണ് വാർഷികവരുമാനമാണ് ഉണ്ടാക്കുന്നത്‌. ഒരു ബില്യന്‍ ഡോളര്‍ ആണ് ഈ ഡെക്കുകളുടെ മൂല്യം കണക്കാക്കുന്നത്. 

English Summary- Viewing Desk of Burj Khalifa for Sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com