ADVERTISEMENT

നെതർലൻഡിലെ റോട്ടര്‍ഡാമില്‍ കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ഒരു നിര്‍മ്മിതിയുണ്ട്. കണ്ടാല്‍ ഒരു ക്യൂബിനെ അനുസ്മരിപ്പിക്കുന്ന ക്യൂബിക് വീടുകള്‍ ആണിത്. റോട്ടര്‍ഡാം സന്ദര്‍ശിക്കുന്ന ആരെയും ഒന്ന് കുഴപ്പിക്കും ഈ ക്യൂബിക് വീടുകള്‍. പിയറി ബ്ലൂം എന്ന ആർക്കിടെക്ടാണ് ഇതിന്റെ ശിൽപി. കാൽനടക്കാർക്കുള്ള തെരുവിന് മുകളില്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമോ എന്ന ആവശ്യമാണ്‌ പിയറി ഇത്തരം വീടുകള്‍ ഡിസൈന്‍ ചെയ്യാൻ കാരണമായത്‌. 1970 ല്‍ ആണ് പിയറി ഇവിടെ ക്യൂബിക് വീടുകള്‍ ഡിസൈന്‍ ചെയ്തത്.

Squared

കോണ്‍ക്രീറ്റ് ഫ്ലോര്‍, പില്ലര്‍ , വുഡന്‍ഫ്രെയിം എന്നിവ കൊണ്ടാണ് ഈ വീടുകളുടെ നിര്‍മ്മാണം. മൂന്നു ലെവലുകളായാണ് വീടിനുള്ളിലെ ക്രമീകരണങ്ങൾ. ഇവയെല്ലാം ഒരു ചെറിയ സ്റ്റെയർ വഴി കണക്റ്റ് ചെയ്തിട്ടുണ്ട്. 

cube-house-Rotterdam-inside

ലിവിംഗ്, ബെഡ്‌റൂം, ബാത്റൂം കിച്ചൻ എന്നിവയാണ് ഇതിനുള്ളിലുള്ളത്. 54.7 ഡിഗ്രി ചരിഞ്ഞാണ് ഭിത്തികളും ജനലുകളും. കാഴ്ചയ്ക്ക് വേറിട്ട ഭംഗി ആണെങ്കിലും ഉള്ളിലെ  പാതി സ്ഥലവും ഉപയോഗശൂന്യമാണ്‌ എന്നതാണ് ക്യൂബിക് വീടുകളുടെ ഒരു പോരായ്മ.

 

English Summary- Cube House of Rotterdam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com