ADVERTISEMENT

ഉയരം കൂടിയ കെട്ടിടങ്ങള്‍ കെട്ടിപ്പടുക്കാൻ ഇന്ന് സമ്പന്നരാജ്യങ്ങള്‍ മത്സരിക്കുകയാണ്. കാരണം ഓരോ രാജ്യത്തെയും അഭിമാനസ്തംപങ്ങളാണ്‌ അവിടുത്തെ അംബരചുംബികൾ.  ഇതാ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ചു കെട്ടിടങ്ങളുടെ വിശേഷങ്ങള്‍ അറിയാം.

 

പുതുവത്സരാഘോഷത്തിനായി അണിഞ്ഞൊരുങ്ങിയ ബുർജ് ഖലീഫയും പരിസരവും.
പുതുവത്സരാഘോഷത്തിനായി അണിഞ്ഞൊരുങ്ങിയ ബുർജ് ഖലീഫയും പരിസരവും.

ബുര്‍ജ് ഖലീഫ

2010 ല്‍ പണികഴിച്ച, 2,723 അടി നീളമുള്ള ബുര്‍ജ് ഖലീഫ തന്നെയാണ് കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന പദവി അലങ്കരിക്കുന്നത്. ബുര്‍ജ് ഖലീഫയെ വെല്ലാന്‍  2013 ല്‍ പണി ആരംഭിച്ച ജിദ്ദ ടവറിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 3,000 അടിയിലധികം നീളം ഉണ്ടാകുന്ന ഈ ടവറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ബുര്‍ജ് ഖലീഫയ്ക്ക് നിലവിലെ ഒന്നാം സ്ഥാനം നഷ്ടമാകും എന്നാണ് കരുതുന്നത്. 163 ഫ്ലോറുകള്‍ ആണ് ബുര്‍ജ് ഖലീഫയില്‍ ഉള്ളത്. 900 ഫ്ലാറ്റുകള്‍,  304 ഹോട്ടല്‍ മുറികള്‍ , ഓഫീസുകള്‍ എന്നിവയാണ് ബുർജ് ഖലീഫയിൽ പ്രവര്‍ത്തിക്കുന്നത്.  

 

ഷാങ്ഹായ് ടവർ 

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം. ഏഷ്യയിലെ ഏറ്റവും വലിയ കെട്ടിടം എന്ന പദവിയും ഈ കെട്ടിടത്തിനാണ്. ചൈനയുടെ ഹൃദയഭാഗത്തുള്ള ഈ കെട്ടിടം ലോകരാഷ്ട്രങ്ങള്‍ക്ക് ഇടയില്‍ ചൈനയുടെ അഭിമാനമാണ്. 2,073 അടി നീളത്തില്‍ 128 ഫ്ലോറുകള്‍ അടങ്ങിയതാണ് ഈ ടവര്‍. അഞ്ചു ഫ്ലോറുകള്‍ താഴേക്കും ഉണ്ട്. വളഞ്ഞുപുളഞ്ഞ ആകൃതിയിലാണ് (Twisted) ഈ കെട്ടിടം. ഓഫീസ്, റെസിഡന്‍ഷ്യല്‍ ഏരിയ, ഹോട്ടല്‍ എന്നിങ്ങനെ ഒന്‍പതു സോണുകള്‍ ആയാണ് കെട്ടിടം തിരിച്ചിരിക്കുന്നത്. 106 ലിഫ്റുകള്‍ ഇവിടെയുണ്ട്.

Abraj-Al-Bait

 

മെക്ക റോയൽ ക്ളോക്ക് ടവർ 

pingan-tower

2012 ല്‍ പണി പൂര്‍ത്തിയായ ഈ കെട്ടിടം മെക്കയുടെ ഹൃദയഭാഗത്താണ്. 1,972 അടി നീളമുള്ള ഇവിടെയാണ്‌ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ക്ലോക്ക് ടവറും ഏറ്റവും ഉയര്‍ന്ന ഹോട്ടലുകള്‍ സ്ഥിതി ചെയ്യുന്നത്. 2016 ല്‍ ഡെയിലി ടെലിഗ്രഫ് ഈ കെട്ടിടത്തെ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ചെലവ് കൂടിയ കെട്ടിടമായി പരിഗണിച്ചിരുന്നു. 15 ബില്യന്‍ ഡോളര്‍ ആണ് കെട്ടിടത്തിന്റെ നിര്‍മ്മാണചെലവ്.

lotte-world-tower-korea

 

പിങ്ക് ആന്‍ ഫിനാന്‍സ് സെന്റര്‍

ചൈനയുടെ ഹൃദയഭാഗത്ത് തന്നെയാണ് 1,965 അടി നീളമുള്ള ഈ കെട്ടിടവും. 2017 ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഈ കെട്ടിടത്തില്‍ മൊത്തം 115 ഫ്ലോറുകള്‍ ഉണ്ട്. 

 

ലോട്ടെ വേൾഡ് ടവർ, ദക്ഷിണ കൊറിയ 

ദക്ഷിണ കൊറിയയിലെ സോളിലാണ് ഈ അംബരചുംബി സ്ഥിതി ചെയ്യുന്നത്. 123 നിലകളിലായി 1,821 അടിയാണ് നീളം. 2017 ലാണ് നിർമാണം പൂർത്തിയായത്.

English Summary- Tallest Buildings in the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com