ADVERTISEMENT

1973 ലാണ് സ്പാനിഷ്‌ ആർക്കിടെക്ടായ റിക്കാര്‍ഡോ ബോഫില്‍ ഒരു പഴയ സിമന്റ്‌ ഫാക്ടറി വിലയ്ക്ക് വാങ്ങുന്നത്. ഉപയോഗശൂന്യമായി പൊടിപിടിച്ചു കിടന്ന ഫാക്ടറി അന്ന് റിക്കാര്‍ഡോ വാങ്ങുമ്പോള്‍ എല്ലാവരും അദ്ദേഹത്തെ പരിഹസിച്ചു. എന്നാല്‍ ഇന്ന് ആ പഴയ ഫാക്ടറിയുടെ സ്ഥാനത്തു ഒരുഗ്രന്‍ കെട്ടിടമുണ്ട്. ആ പഴയ സിമന്റ്‌ ഫാക്ടറി ഇന്ന് 'ലാ ഫബ്രിക്ക ' എന്ന വീടാണ്. 45 വർഷമെടുത്താണ്  റിക്കാര്‍ഡോ ആ ഫാക്ടറി അടിമുടി മാറ്റിയത്. പുകപിടിച്ച ഫാക്ടറിയുടെ പുകകുഴലുകള്‍ പോലും ഇന്ന് പച്ചപ്പ്‌ നിറഞ്ഞു നില്‍ക്കുന്ന ഇടങ്ങളാണ്.

cement-factory-living

ബാര്‍സിലോണയിലാണ് ഈ വീടുള്ളത്. വീടിന്റെ ഓരോ മുക്കും മൂലയും റിക്കാര്‍ഡോ സ്വയം ഡിസൈന്‍ ചെയ്തതാണ്. പുറംലോകവുമായി ബന്ധമില്ലാതെ തന്റേതു മാത്രമായ ഒരു ലോകത്ത് കഴിയണം എന്ന ആഗ്രഹമാണ് ഈ സിമന്റ്‌ ഫാക്ടറി വീടാക്കി മാറ്റുമ്പോള്‍ റിക്കാര്‍ഡോയുടെ മനസ്സില്‍ ഉണ്ടായിരുന്നത്. ഈ ഫാക്ടറിയുടെ ഒരു ഭാഗം റിക്കാര്‍ഡോ തങ്ങളുടെ വര്‍ക്ക്‌ സ്റ്റുഡിയോയാക്കി മാറ്റിയിട്ടുണ്ട്.  

cement-factory-office

വീടിന്റെ പുറം ഭാഗം കൂടുതലും പുല്ല് കൊണ്ടാണ് കവര്‍ ചെയ്തിരിക്കുന്നത്. കൂട്ടത്തില്‍ യൂക്കാലി മരങ്ങളും ഒലിവും ഉണ്ട്. അടുക്കളയും ഡൈനിങ്ങ്‌ റൂമും ഗ്രൗണ്ട്  ഫ്ലോറിലാണുള്ളത്.

cement-factory-library

ഓരോ ദിവസവും ഈ വീട് പുതിയ ആശയങ്ങളെ തേടുകയാണ്. ഓരോ ദിവസവും ഈ വീട്ടില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്താം എന്നാണ് ഇപ്പോഴും താന്‍ ചിന്തിക്കുന്നത് എന്ന് റിക്കാര്‍ഡോ പറയുന്നു. 

cement-factory-exterior

English Summary- Cement Factory Renovated to House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com