ADVERTISEMENT

പഴയ മുത്തശ്ശികഥകളില്‍ പറയുന്ന പോലെയൊരു വീടുണ്ട് അങ്ങ് കാനഡയിലെ വാൻകൂവറിൽ. പഴയ നാടോടി കഥകളിലെ മന്ത്രവാദികളുടെ വീടാണോ ഇതെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയാല്‍ അതിശയിക്കാനില്ല. വിൻക്ലർ കോട്ടേജ് എന്നാണു ബ്രിട്ടിഷ് കൊളംബിയയില്‍ സ്ഥിതി ചെയ്യുന്ന ഈ വീടിന്റെ പേര്. ആദ്യ ഉടമയായ ബ്രൂസ് വിൻക്ലർ ആണ് വീടിനു ഇത്തരം ഒരു പേര് നല്‍കിയത്. ഹൻസൽ ആന്‍ഡ്‌ ഗ്രേറ്റല്‍ കോട്ടേജ് എന്നും വീടിനു പേരുണ്ട്. ആരാണ് ഇത്തരമൊരു സ്വപ്നവീടിനു പിന്നിലെ ശിൽപി?

STORYBOOK-COTTAGE-INTERIOR

എങ്കില്‍ കേട്ടോളൂ ഒന്നല്ല രണ്ടു പേരാണ് ഈ വീടിന്റെ ശിൽപികൾ. ടിം ലിന്റ്ബര്‍ഗും ദാനിയല്‍ ഹസ്ക്രോഫ്ട്ടും. കടലിനോടു ചേര്‍ന്ന് പ്രകൃതിസൗന്ദര്യം മുഴുവന്‍ കാണാവുന്ന തരത്തിലൊരു വീട് വേണം എന്നായിരുന്നു ഉടമയായ ബ്രൂസിന്റെ ആവശ്യം. അത് അതേപടി പകര്‍ത്തി നല്‍കുകയാണ് ശിൽപികൾ ചെയ്തത്.

STORYBOOK-COTTAGE-LIVING-ROOM

അടുക്കള, ഫയര്‍ ഏരിയയോട് കൂടിയ ലിവിംഗ് റൂം, കിടപ്പറ എല്ലാം ഈ കുഞ്ഞന്‍ വീട്ടിലുണ്ട്. ഓരോ മുക്കും മൂലയും ഏറെ പ്രയോജനപ്പെടുത്തിയാണ് നിര്‍മ്മാണം. മുകളില്‍ ആവശ്യത്തിന് സ്റ്റോറെജ് സ്‌പേസും നല്‍കിയിട്ടുണ്ട്.

STORYBOOK-COTTAGE-OCEAN-VIEW

ചെറുപ്പത്തില്‍ നാടോടികഥകളെ ഏറെ ഇഷ്ടപെട്ടിരുന്ന തനിക്ക് അതുപോലെ ഒരു വീട് എന്നത് ഈ പ്രായത്തിലും ഒരാഗ്രഹം ആയിരുന്നു. അത് സഫലമായതിൽ താൻ നൂറു ശതമാനം തൃപ്തനാണ് എന്ന് ബ്രൂസ് പറയുന്നു.

English Summary- Story Book House in Canda; Tiny House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com