sections
MORE

അന്ന് ദാരിദ്ര്യത്തിലും ദത്തെടുത്ത് വളർത്തി; ഇന്നവർക്ക് പുതിയ വീട് സമ്മാനിച്ച് യുവാവ്!

philipines-apopted-son-home
SHARE

സ്വന്തം കാലില്‍ നിന്ന് കഴിയുമ്പോള്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ ബാദയിലിന്റെ കഥ കേള്‍ക്കണം. ഇന്ന്  ഫിലിപ്പീൻസിലെ ഇൻഷുറൻസ് മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് മാനേജറായി തിരഞ്ഞെടുക്കപെട്ട ആളാണ്‌ ബാദയില്‍. എന്നാല്‍ വിജയകരമായ കരിയര്‍ ഉള്ള ബാദയിലിനു നമ്മളാരും കാണാത്ത ഒരു പൂര്‍വ്വകഥയുണ്ട്. ആരോരുമില്ലാത്ത ഒരു കൈകുഞ്ഞിനെ സ്വന്തം കുഞ്ഞിനെ പോലെ പരിപാലിച്ച ഒരച്ഛന്റെയും അമ്മയുടെയും ത്യാഗത്തിന്റെ കഥ.

ഫിലിപ്പിന്‍സ് സ്വദേശികളായ ദമ്പതികള്‍ ദത്തെടുക്കുമ്പോള്‍ ബാദയിലൊരു കൈകുഞ്ഞായിരുന്നു. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന തങ്ങളുടെ ഇടയിലേക്ക് പക്ഷേ ബാദയിലിനെ അവര്‍ ഏറ്റെടുത്തു. സ്വന്തം മകനെ പോലെ വളര്‍ത്തി. കഷ്ടപ്പാടുകള്‍ക്ക് ഇടയിലും ബാദയിലിനു അവര്‍ നല്ല വിദ്യാഭ്യാസം നല്‍കി. അവന്റെ ഓരോ കാല്‍വയ്പ്പിലും അവരുടെ പ്രോത്സാഹനം ഉണ്ടായി.

philipines-old-home
പഴയ വീട്

ഇന്ന് ബാദയിലിനു നല്ല ജോലിയും വരുമാനവും ഉണ്ട്. ഒരുപക്ഷേ ഉന്നതമായ ജീവിതം ലഭിക്കുമ്പോള്‍ അവനു പഴയതൊക്കെ മറക്കാമായിരുന്നു. എന്നാല്‍ ബാദയില്‍ ചെയ്തത് മറ്റൊന്നായിരുന്നു. തന്നെ ഇന്നത്തെ ബാദയിലാക്കിയ അച്ഛനും അമ്മയ്ക്കും അവന്‍ ഒരു അടിപൊളി വീട് പണിതുനൽകി. അവിടെ രാജാവിനെയും രാജ്ഞിയും പോലെ അവരെ താമസിപ്പിച്ചു.

philipines-home
പുതിയ വീട്

ബാദയില്‍ അടുത്തിടെ ഫെയ്‌സ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങളും കുറിപ്പുമാണ് ഈ കുടുംബത്തിന്റെ കഥ ലോകം അറിയാന്‍ കാരണമായത്‌. തങ്ങളുടെ പഴയ പൊളിഞ്ഞു വീഴാറായ വീടിന്റെ ചിത്രവും ഇപ്പോഴത്തെ വീടിന്റെ ചിത്രവും ചേര്‍ത്താണ് ബാദയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. എപ്പോള്‍ വേണമെങ്കിലും വെള്ളം കയറാവുന്ന ഒരു കൊച്ചു വീട്ടില്‍ ആയിരുന്നു ബാദയില്‍ ഉള്‍പ്പെടെ ഒന്‍പതംഗ കുടുംബം കഴിഞ്ഞിരുന്നത്. ഇതായിരുന്നു കഠിനാധ്വാനം ചെയ്യാന്‍ ബാദയിലിനു പ്രോത്സാഹനമായത്. 

മൂന്നു നിലയുള്ള ഒരു അടിപൊളി വീടാണ് ബാദയിൽ മാതാപിതാക്കള്‍ക്ക് നിര്‍മ്മിച്ച്‌ നല്‍കിയത്. ഏഴു കിടപ്പറകള്‍, നാല് ബാത്ത്റൂം എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഇവിടുണ്ട്. തീര്‍ന്നില്ല മാതാപിതാക്കളുടെ സന്തോഷം കാണാന്‍ അവരെ ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ്‌ , ദുബായ് എന്നിവിടങ്ങളില്‍ എല്ലാം ബാദയില്‍ കൊണ്ട് പോയി. ഫിലിപ്പിന്‍ ന്യൂസ്‌ മാഗസിന്‍ ഈ വര്‍ഷത്തെ ഏറ്റവും പ്രചോദനം നല്‍കുന്ന വ്യക്തി എന്ന തലകെട്ടില്‍ ബാദയിലിന്റെ ജീവിതകഥ നല്‍കിയിരുന്നു. 

English Summary- Adopted Son Gifted New House to Poor Parents Philippines

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA