ADVERTISEMENT

ലോകത്തിലെ അതിസമ്പന്നരിൽ പ്രമുഖനാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. കോടികൾ അനായാസം വാരിയെറിഞ്ഞു ആഡംബരവസതികൾ വാങ്ങുന്നത് ജെഫിന്റെ വിനോദമാണ്. ഇപ്പോഴിതാ കലിഫോർണിയയിലെ ചരിത്രപ്രധാനമായ വാർണർ എസ്റ്റേറ്റും ജെഫ് സ്വന്തമാക്കിയിരിക്കുകയാണ്.

165 മില്യന്‍ ഡോളര്‍ മുടക്കിയാണ് ജെഫ് ഇക്കുറി ബെവേര്‍ലി ഹില്‍സിലെ എസ്റ്റേറ്റ്‌ വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്‌. അതായത് ഏകദേശം 1100 കോടി രൂപ! മാധ്യമരാജാവായ ഡേവിഡ്‌ ജെഫന്റെ ഉടമസ്ഥതയില്‍ ഉള്ള എസ്റ്റേറ്റ്‌ ആണ് ജെഫ് മോഹവിലയ്ക്ക് സ്വന്തമാക്കിയത്. 

warner-house-jef-bezos

1930 ല്‍ വാര്‍ണര്‍ ബ്രോസ് ഫിലിം സ്റ്റുഡിയോ പ്രസിഡന്റ്‌ ആയിരുന്ന ജാക്ക് വാര്‍ണറിന് വേണ്ടിയായിരുന്നു ഈ എസ്റ്റേറ്റ്‌ നിര്‍മ്മിച്ചത്. 13,000 ചതുരശ്രയടിയുള്ള ഈ കെട്ടിടം ഹോളിവുഡിലെ തന്നെ ഏറെ പ്രശസ്തമായ കൊട്ടാരമാണ്. 

9 എക്കര്‍ വരുന്ന ഈ വസ്തുവില്‍ വാര്‍ണര്‍ തന്റെ രണ്ടാം ഭാര്യയായിരുന്ന ആനിനു വേണ്ടിയാണ് കൊട്ടാരസമാനമായ ഈ വീട് നിര്‍മ്മിച്ചത്. ജോര്‍ജിയന്‍ സ്റ്റൈലിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. വാര്‍ണര്‍ അക്കാലത്ത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ പോലെയുള്ള പ്രമുഖര്‍ക്ക് വിരുന്നുസല്‍ക്കാരം നടത്തിയിരുന്നത് ഇവിടെയായിരുന്നു. 

warner-house-jef-bezos-inside

1978 ല്‍ വാര്‍ണര്‍ മരിച്ച ശേഷം ഭാര്യ ആന്‍ 1990 ലാണ് മാധ്യമരാജാവായ ഡേവിഡിന് അന്നത്തെ മോഹവിലയായിരുന്ന 47.5 മില്യന്‍ ഡോളറിനു ഈ വീട് വിറ്റത്.  ഏതായാലും പൊതുവെ ക്ഷീണത്തിലായിരുന്ന അമേരിക്കയിലെ റിയൽ എസ്റ്റേറ്റ് മേഖല ജെഫിന്റെ വൻകിട നിക്ഷേപത്തോടെ വീണ്ടും ഉണർന്നിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

English Summary- Jef Bezos Bought Bungalow for Record Prize

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com