ADVERTISEMENT

ഒരു വീട്ടില്‍ തന്നെ പല നിലകളായി വീട് പണിതാല്‍ എങ്ങനെയുണ്ടാകും? അത് കാണണമെങ്കില്‍ ജപ്പാനിലെ ഒസാക്കയിലുള്ള ഈ വീട്ടിലേക്ക് വരണം. ടാറ്റോ ആര്‍ക്കിടെക്റ്റ്സ് ഡിസൈന്‍ ചെയ്ത ഈ വീട് കണ്ടാല്‍ ആദ്യം ആരുടേയും തലയ്ക്കുള്ളിൽ കിളി പറക്കും! കാരണം ഈ മൂന്നുനില വീടുതന്നെ 16 ഫ്ലോര്‍ ലെവലായാണ് നിർമിച്ചിരിക്കുന്നത്‌.

സ്റ്റെയർകേസുകൾ ഇല്ലാതെ പകരം തടികൊണ്ടുള്ള പടികളിലും മേശകളിലും ഫര്‍ണിച്ചറുകളിലും കയറിയും ഇറങ്ങിയും ആണ് ഇവിടെ ആളുകള്‍ ഓരോ നിലകളിലേക്ക് പോകുന്നത്.

multi-level-house-inside

ഓരോ മുക്കും മൂലയും കൃത്യമായ പ്ലാനോടെയാണ് ഈ വീടിന്റെ നിര്‍മ്മാണം. എല്ലാ ഇടങ്ങളും പരസ്പരം ബന്ധപ്പെടുത്തിയാണ് ഇവിടെയുള്ളത്. 

multi-level-house-terrace

അടുക്കള, സിങ്ക് ഫ്ലോറിലും കിച്ചന്‍ ക്യാബിന്‍ ബുക്ക്‌ ഷെൽഫാക്കിയുമൊക്കെയാണ് ഇവിടെ പണിതിരിക്കുന്നത്. കണ്ടാല്‍ മൊത്തത്തില്‍ ഒരു കിറുക്കന്‍ ഐഡിയ തന്നെയാണ് ഈ വീടെന്നു നിസ്സംശയം പറയാം.

ബ്ലാക്ക്‌ വുഡില്‍ ആണ് വീടിന്റെ എക്സ്റ്റീരിയര്‍ ചെയ്തിരിക്കുന്നത്. മൊത്തം മൂന്നുനിലകള്‍ ഉള്ള ഈ വീട്ടില്‍ തടിപണികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

English Summary- 3 Storeyed House with 16 levels Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com