ADVERTISEMENT

ഉദയ്പുർ NJR ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ഥികളായിരുന്നു കുഞ്ച്പ്രീത്, നികിത, സായിദ്, കൃഷ്ണ, ഹണി, ദൈദിപ്യ എന്നിവര്‍. ക്യാംപസിൽ ദിവസവും മാലിന്യം തള്ളുന്ന ബിന്‍ നിറഞ്ഞു കവിഞ്ഞു വേസ്റ്റ് പുറത്തു കിടക്കുന്ന കാഴ്ച കണ്ടുകൊണ്ടായിരുന്നു ഇവര്‍ ദിവസവും കോളജിൽ എത്തുന്നത്. അങ്ങനെ ഇരിക്കെ ഇവരുടെ മനസ്സില്‍ ഒരു ബൾബ് മിന്നി.ഈ മാലിന്യങ്ങളില്‍ നിന്നും കട്ടകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചാലോ ? 

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വർഷം ഏകദേശം 200 ബില്യന്‍ കട്ടകളാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ഇതിനായി വലിയ തോതില്‍ മണ്ണ് എടുക്കുന്നുണ്ട്. പോരാത്തതിന് കട്ടകള്‍ നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകുന്ന വായൂ മലിനീകരണം വേറെയും. ഇവിടെ നിന്നാണ് ഇവര്‍ മാലിന്യത്തില്‍ നിന്നുള്ള കട്ടകളെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. 

'Wrick' എന്നാണ് ഇവര്‍ ഈ കട്ടകളെ വിളിക്കുന്നത്‌. ചെലവ് കുറഞ്ഞതും, ഭൂകമ്പത്തെ പോലും പ്രതിരോധിക്കുന്നതും ആണ് ഈ കട്ടകള്‍. 30-40% പ്ലാസ്റിക് വേസ്റ്റ് , 40% കെട്ടിടനിര്‍മ്മാണ വേസ്റ്റ് , 10-20% മാര്‍ബിള്‍ വേസ്റ്റ്, 10-20% ചാരം എന്നിവ കൊണ്ടാണ് ഇവരുടെ വ്രിക്ക് നിര്‍മ്മാണം. 

e-bricks

മാര്‍ബിള്‍ വേസ്റ്റ് നദികളിലും മറ്റും തള്ളുന്നത് സാധാരണമാണ്. എന്നാല്‍ ഈ വ്രിക്കുകള്‍ നിര്‍മ്മിക്കാന്‍ ഏറ്റവും ആവശ്യം മാര്‍ബിള്‍ വേസ്റ്റ് ആണ്. അങ്ങനെ ആ മാലിന്യവും കുറയും എന്ന് ഈ വിദ്യാര്‍ഥികള്‍ പറയുന്നു. പത്തുലക്ഷം ഇത്തരം കട്ടകള്‍ നിര്‍മ്മിക്കുമ്പോള്‍ ഉപയോഗിക്കുന്നത് ഏകദേശം രണ്ടുലക്ഷംകിലോ മാലിന്യമാണ്. അത്രയും മാലിന്യം അങ്ങനെ ഉപയോഗപ്രദമായി സംസ്കരിക്കുകയാണ് ഇവര്‍ ഉദേശിക്കുന്നത്. 

eco-bricks

രാജസ്ഥാന്‍ സര്‍ക്കാര്‍, ഐഐടി മദ്രാസ്‌ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇതിനോടകം നിരവധി ഫണ്ട്‌ ഈ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഉദയ്പുർ മുനിസിപാലിറ്റിയും ഇവരുടെ സഹായത്തിനുണ്ട്. 

English Summary- Students Created Bricks from Waste

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com