'കട്ടെടുത്ത ചിത്രങ്ങളല്ല, ഇത് സ്വന്തം വീടാണ്': പറഞ്ഞുമടുത്ത് ഒരു വീട്ടമ്മ

ishi-viral-home
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഇഷി ബാനോ എന്ന യോര്‍ക്ക്‌ഷയര്‍ സ്വദേശിനിക്ക് ഇൻസ്റ്റഗ്രാമിൽ ഒരുലക്ഷത്തിൽ കൂടുതൽ ഫോളോവേഴ്സുണ്ട്. ഒരു സെലിബ്രിറ്റി പോലുമല്ലാത്ത ഇഷിക്ക് എവിടുന്നാണ് ഇത്രയും ആരാധകര്‍ എന്നാണോ ചിന്തിക്കുന്നത്? എന്നാൽ ഇഷിയെ അല്ല, പകരം ഇഷിയുടെ വീടിനെയാണ് ആളുകൾ ഇഷ്ടപ്പെടുന്നത്.

ഭര്‍ത്താവും മൂന്നു കുട്ടികളും ഉള്ള വീട്ടമ്മയായ ഇഷി x_home_of_ishy_x എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട്‌ തുടങ്ങുന്നത് മൂന്നു വർഷം മുന്‍പാണ്. തന്റെ വീടിന്റെ മനോഹരമായ ചിത്രങ്ങള്‍ ഒരു രസത്തിനാണ് ഇഷി പോസ്റ്റ്‌ ചെയ്തു നോക്കിയത്. പക്ഷേ  ഓരോ ചിത്രങ്ങളും നിരവധി ആളുകൾ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. അതോടെ പലവിധത്തിൽ പുതുമകളോടെ ഇന്റീരിയർ ഡിസൈൻ ചെയ്ത്, വീടിന്റെ കൂടുതൽ ചിത്രങ്ങളും വിഡിയോകളും ഇഷി പോസ്റ്റ് ചെയ്യാൻ തുടങ്ങി. മൂന്നു വർഷത്തിനിപ്പുറം ഇഷിയുടെ വീടിന്റെ മനോഹരമായ അകത്തളചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ഹിറ്റാണ്. എന്നാൽ അതോടെ വിമർശകരും ജനിച്ചു.

ishi-bano-home

പലപ്പോഴും മറ്റു വീടുകളുടെ ചിത്രം ഇഷി മോഷ്ടിച്ചു തന്റെ സ്വന്തം വീടിന്റെ ചിത്രങ്ങളായി പോസ്റ്റ്‌ ചെയ്യുകയാണെന്ന് ആരോപണം ഉണ്ടാകാറുണ്ട്. എന്നാല്‍ ഓരോവട്ടവും അത് തന്റെ സ്വന്തം വീട് തന്നെയാണെന്ന് തെളിവുസഹിതം ഇഷി വരാറുണ്ട്. ഇത്തരം കമന്റുകൾ ആദ്യം വേദനിപ്പിക്കുമായിരുന്നെങ്കിലും ഇപ്പോൾ അതിനെ അവഗണിക്കാൻ താൻ പഠിച്ചെന്ന് ഇഷി പറയുന്നു.

English Summary- Ishi Bano House Photos Viral in Social Media

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA