കുഞ്ഞുമകനു കളിവീട് ഒരുക്കി അമ്മ; വലിയ വീടിനേക്കാൾ കേമം എന്ന് കണ്ടവർ!

harmony-kadel-home-exterior
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

വിദേശരാജ്യങ്ങളിൽ കുഞ്ഞുമക്കൾക്ക് കളിക്കാന്‍ ചെറിയ പ്ലേഹൗസുകൾ മാതാപിതാക്കൾ നിർമിച്ചു കൊടുക്കുന്നത് സാധാരണമാണ്. അധികംമുതൽമുടക്കില്ലാത്ത കുട്ടിവീടുകളാകും സാധാരണ പണിയുക. എന്നാൽ ഓസ്‌ട്രേലിയയിലുള്ള ഹാര്‍മണി എന്ന അമ്മ കേഡൽ എന്ന മകന് പണിതുനൽകിയ വീട് ഇതിൽനിന്നും വേറിട്ടുനിൽക്കും. 2,000  ഡോളര്‍ മുടക്കി (ഏകദേശം ഒന്നരലക്ഷം രൂപ) ശരിക്കുള്ള വീടിനോട് കിടപിടിക്കുന്ന കളിവീടാണു ഹാര്‍മണി നിര്‍മ്മിച്ചത്. 

ഒരുപാട് കമ്പനികള്‍ കുട്ടികള്‍ക്ക് വേണ്ട കളിവീടുകൾ നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ താൻ സ്വന്തമായി ഡിസൈൻ ചെയ്ത ഒരു DIY മോഡല്‍ വീട് വേണം മകന് നല്‍കാന്‍ എന്ന് ഹാര്‍മണിക്ക് ആഗ്രഹമുണ്ടായിരുന്നു. അതില്‍ നിന്നാണ് ഈ വീടിന്റെ പിറവി. ലിവിങ് കം ബെഡ്, മിനി കിച്ചൻ, സിറ്റൗട്ട് എന്നിവയെല്ലാമുണ്ട് ഈ കളിവീട്ടിൽ.   

harmony-kadel-home

നാലുമാസം കൊണ്ടാണ് ഹാര്‍മണി ഈ വീട് നിര്‍മ്മിച്ചത്. ഭര്‍ത്താവിന്റെയും അച്ഛന്റെയും സഹായം കൂടി ഹാര്‍മണി ഇതിനായി തേടിയിരുന്നു. മികച്ച ബ്രാന്‍ഡ്‌ നോക്കിയാണ് ഹാര്‍മണി വീടിന്റെ കിച്ചന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങിയത്. 

harmony-kadel-home-inside

കേഡലിന് ധാരാളം സമയം ഉള്ളില്‍ ചിലവിടാന്‍ സാധിക്കുന്ന വിധമാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വെറുതെ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ വാങ്ങി മകന് നല്‍കുന്നതിനു പകരം അവന്റെ ക്രിയേറ്റിവിറ്റി വികസിപ്പിക്കാനാണ് താന്‍ ഇത്തരമൊരു വീട് ഡിസൈന്‍ ചെയ്തതെന്ന് ഹാര്‍മണി പറയുന്നു.

English Summary- Mom Built PlayHome for Kid

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA