വെറും ആറാഴ്ച! ആരും കൊതിക്കും ഇതുപോലെ ഒരു വീട്

steve-areen-home
SHARE

സ്റ്റീവ് അരീന്‍ ഒരു ലോകസഞ്ചാരിയാണ്. എവിടെയും സ്ഥിരമായി ഒരു വീട് പണിയണം എന്ന് സ്റ്റീവ് ആഗ്രഹിച്ചിരുന്നില്ല. പക്ഷേ  ഒരിക്കൽ തായ്‌ലൻഡ് സന്ദര്‍ശിച്ച സ്റ്റീവിനൊരു മോഹം. ഇവിടെ ഒരു കൂടൊരുക്കണം എന്ന്. അങ്ങനെയാണ് വടക്ക്കിഴക്കന്‍ തായ്‌ലൻഡിൽ സ്റ്റീവ് ഒരു കൂടൊരുക്കിയത്.. അതും ഒന്‍പതിനായിരം ഡോളര്‍ മുടക്കി.  

steve-areen-home-view

സ്റ്റീവിന്റെ സുഹൃത്ത് കൂടിയായ ജിബ്രാന്റെ വലിയ മാമ്പഴതോട്ടത്തിനു നടുവിലായാണ് ഈ കുഞ്ഞന്‍ വീടുള്ളത്.  പ്രാദേശികമായ വസ്തുക്കൾ കൊണ്ട് ജിബ്രാൻ തന്നെയാണ് വീട് പണിതുനൽകിയത്. മകന്‍ ലാവോയും വീട് നിര്‍മ്മാണത്തിനു സഹായം ചെയ്തിരുന്നു. അങ്ങനെ ആറാഴ്ച കൊണ്ട് അടിപൊളി വീട് സ്റ്റീവിനു ഒരുങ്ങി. 

steve-areen-dome-living

ഡോം ഹൗസ് എന്നാണ് വീടിനു പേരിട്ടത്. മേൽക്കൂരയിലുള്ള മകുടങ്ങളാണ് വീടിനു ഇങ്ങനെ  പേരുവരാൻ കാരണം. വലിയ റൗണ്ട് ജനലുകളാണ് വീടിന്റെ മറ്റൊരു ആകര്‍ഷണം.  തീപിടിത്തം പ്രാണികളുടെ ആക്രമണം തുടങ്ങിയവയിൽ നിന്നൊക്കെ മുക്തമാണ് ഈ വീട്. മിക്കപ്പോഴും സഞ്ചാരിയായ സ്റ്റീവ് അടിക്കടി വീട് അടച്ചിട്ടു യാത്ര പോകുമ്പോള്‍ ചെറിയൊരു തുക മുടക്കിയാല്‍ ആര്‍ക്കും ഈ വീട്ടില്‍ കഴിയാം. 

steve-areen-dome-interior

English Summary- Mud Dome House in Thailand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA