ADVERTISEMENT

താമസിക്കാൻ നല്ലൊരു വീട് വേണം എന്ന ആഗ്രഹം മനുഷ്യർക്ക് മാത്രല്ല, മൃഗങ്ങൾക്കും ഉണ്ടെന്നാണ് കണ്ണൂർ തളിപ്പറമ്പ സ്വദേശിയായ പ്രജുൻ പ്രദീപ് പറയുന്നത്.  ഇന്റീരിയർ ഡിസൈനറായ പ്രജുൻ അങ്ങനെ ആഗ്രഹിച്ചെങ്കിൽ അതിൽ തെറ്റ് പറയാനില്ല. അതുകൊണ്ടാണ് കക്ഷി തന്റെ പ്രിയപ്പെട്ട, ലാബ്രഡോർ ഇനത്തിൽപ്പെട്ട മിലോ എന്ന നായയ്ക്കും ഒരു കിടിലൻ വീടങ്ങു പണിതത്. തന്റെ കലാവിരുത് നല്ല രീതിയിൽ വിനിയോഗിച്ചു തന്നെയാണ് പ്രജുൻ മിലോയുടെ വീടൊരുക്കിയിരിക്കുന്നത്.പട്ടിക്കൂട് എന്ന സങ്കൽപ്പത്തിൽ നിന്നും തീർത്തും വിഭിന്നമാണ്‌ മിലോസ് ഹോം.

വീടിനോട് ചേർന്ന് ഭിത്തി പങ്കിടുന്ന വിധത്തിൽ ചായ്ഞ്ഞ മേൽക്കൂരയോട് കൂടിയ നീല നിറത്തിലുള്ള മനോഹരമായ ഒരു വീട്. അതിനു മാറ്റുകൂട്ടുന്നതിനായി പുൽത്തകിടിയും മനോഹരമായ വാതിലും ജനലും പിടിപ്പിച്ചിരിക്കുന്നു. അകത്തളത്തിൽ തണുപ്പേകുന്നതിനായി ടൈൽസ് ആണ് ഇട്ടിരിക്കുന്നത്. വീടിനു മുന്നിലായി പൂന്തോട്ടവും പുൽത്തകിടിയുമുണ്ട്.

milo-dog-house

മിലോയെ കൂട്ടിലടയ്ക്കാൻ താല്പര്യമില്ലാത്തതിനാൽ വാതിലുകൾ അടയ്ക്കാറില്ല. മിലോസ് ഹോമിലെ പുൽത്തകിടിയിൽ കിടക്കലാണ് കക്ഷിയുടെ പ്രധാന വിനോദം.അവിടെ ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രവും വച്ചിട്ടുണ്ട്. 

നീല നിറത്തിലുള്ള പെയിന്റടിച്ച വീട്ടിൽ നായുടെ കാൽപാദങ്ങളാണ് ഡിസൈനായി നൽകിയിരിക്കുന്നത്. പ്രധാന വാതിലിന്റെ ഇരുവശത്തുമായി ബൗളിൽ മത്സ്യങ്ങളെയും വളർത്തുന്നു.പ്ലൈവുഡ്, പുട്ടി, പെയിന്റ് എന്നിവയെല്ലാം ഉപയോഗിച്ചായിരുന്നു വീട് നിർമാണം. നിലവിൽ 90 ദിവസം മാത്രം പ്രായമുള്ള മിലോ വലുതായാലും താമസിക്കാനുള്ള ഇന്റീരിയർ സ്‌പേസ് ഇട്ടിട്ടാണ് വീടൊരുക്കിയിരിക്കുന്നത്.

മനുഷ്യന് നല്ലൊരു വീട്ടിൽ താമസിക്കുമ്പോൾ കിട്ടുന്ന ശാന്തിയും സമാധാനവും നല്ലയിടത്തിൽ താമസിക്കുമ്പോൾ മൃഗങ്ങൾക്കും ലഭിക്കുന്നു എന്നാണ് പ്രജുൻ പറയുന്നത്.അതിനാൽ തന്നെ ചങ്ങലക്കിടുക, ഇരുമ്പ് കൂട്ടിലും കോൺക്രീറ്റ് കൂട്ടിലും ഇടുക തുടങ്ങിയ നടപടികളൊന്നും പ്രജുൻ ഇഷ്ടപ്പെടുന്നില്ല. എന്നാലും നായ്ക്കളോടുള്ള പ്രേമം കൂടിയാൽ ആളുകൾ ഇങ്ങനെയൊക്കെ ചെയ്യുമല്ലേ എന്ന് ചോദിച്ച് അത്ഭുതത്തോടെ മിലോയുടെ വീട് നോക്കിക്കാണുകയാണ് നാട്ടുകാർ. എന്തായാലും മിലോക്ക് അഭിമാനിക്കാം ആധാരമില്ലെങ്കിലും സ്വന്തമായി വീടുള്ള ഒരു നായക്കുട്ടിയാണ് താൻ എന്നതിൽ!

English Summary- Owner Built Independent House for Dog

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com