ADVERTISEMENT

ലോക്ഡൗൺ കാലത്ത് ബോറടിച്ച് വെറുതെ ഇരിക്കാതെ വീടിനെ ഒന്ന് മാറ്റിയെടുത്താലോ? എന്നാൽ പ്രചോദനം നൽകുന്ന ഒരു കഥ കേട്ടോളൂ. ബാര്‍ബി ഡോളിന്റെ പോലെയൊരു വീട് സ്വപ്നം കാണാത്ത കുട്ടികള്‍ ഉണ്ടാകുമോ ? എന്നാല്‍ അങ്ങനെയൊരു വീട്ടില്‍ അപ്പോള്‍ താമസിക്കാന്‍ സാധിച്ചാലോ ? റേച്ചല്‍ ഹെവന്‍ഹാന്‍ഡ് എന്ന യുവതിയാണ് ബോറടി മാറ്റാന്‍ തന്റെ വീട് തന്നെ ഒരു ബാര്‍ബി ഡ്രീം ഹൗസ് ആക്കിമാറ്റിയത്. 

ഫിറ്റ്‌നെസ് ട്രെയിനറായ റേച്ചല്‍ രണ്ടു മക്കൾക്കൊപ്പമാണ് സൗത്ത് യോര്‍ക്ക്‌ഷയറില്‍ കഴിയുന്നത്‌. ജീവിതം ഒരു രസവും ഇല്ലാതെ പോകുമ്പോള്‍ ആണ് ഒരു ദിവസം റേച്ചലിന്റെ മനസില്‍ ലഡ്ഡു പൊട്ടിയത്. എന്ത് കൊണ്ട് വീടിനൊരു മാറ്റം വരുത്തികൂടാ എന്ന് ഇവര്‍ ചിന്തിച്ചു. മക്കളായ ഗബ്രിയേലയും ഫ്ലോറന്‍സും ബാര്‍ബി ആരാധകര്‍ ആണ്. അപ്പോള്‍ പിന്നെ ഒരു ബാര്‍ബി ഡോള്‍ ഹൗസ്  ഉണ്ടാക്കിയാലോ എന്ന് മൂവരും കൂടി ആലോചിച്ചു. പിന്നെ അതിനുള്ള ഐഡിയ തപ്പലായി.

barbie-house

രണ്ടു വർഷം കൊണ്ട് വേറെയാരുടെയും സഹായമില്ലാതെയാണ് ഇവര്‍ ഈ വീടിന് ഇങ്ങനെ മേക്കോവര്‍ നല്‍കിയത്.ആളുകള്‍ ഉപേക്ഷിക്കുന്ന വീട്ടുസാധനങ്ങൾ  ക്രിയേറ്റീവായി മാറ്റം വരുത്തിയാണ് റേച്ചല്‍ ബാര്‍ബി വീട് ഒരുക്കിയത്. വീടിനുള്ളില്‍ പിങ്ക്, പര്‍പ്പിള്‍, ബ്ലൂ നിറങ്ങളാണ് എല്ലായിടവും.

എന്തിനു ഡ്രസിങ് ടേബിൾ വരെ ബാര്‍ബിയുടേത് പോലെ. അക്രിലിക് പെയിന്റുകള്‍ വാങ്ങി വെള്ള എമൽഷൻ പെയിന്റില്‍ ഇവ കലക്കിയാണ് വീടിനു നല്‍കിയത്. ഒപ്പം സില്‍ക് എമൽഷനില്‍ ടാല്‍കം പൗഡര്‍ ചേര്‍ത്ത് മാറ്റ് ഫിനിഷും ഉണ്ടാക്കിയെടുത്തു.. ടിവി പരസ്യങ്ങള്‍, പിന്ററസ്റ്റ്, പുസ്തകങ്ങള്‍.. ഇവയില്‍ നിന്നെല്ലാം ഐഡിയകള്‍ കടം കൊണ്ടാണ് റേച്ചല്‍ വീട് ഡിസൈന്‍ ചെയ്തത്. പുറമേ നിന്ന് നോക്കിയാല്‍ ഒരു സാധാരണ വീടായി ഇത് തോന്നും. പക്ഷെ ഉള്ളില്‍ കയറിയാല്‍ തനി ബാര്‍ബി ഡോള്‍ വീട് തന്നെ. 

English Summary- Women Transform House to Barbie Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com