ADVERTISEMENT

കോവിഡ് 19 ഭീഷണിയിൽ ഏറ്റവും ബുദ്ധിമുട്ടുന്ന രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞത് കൊണ്ട് രോഗബാധിതരെ ഐസലേഷനിൽ പാർപ്പിക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥ. ഈ സാഹചര്യത്തിലാണ് അര്‍ബന്‍ കാബിനെന്ന് വിളിക്കപ്പെടുന്ന ഒരു സൂക്ഷ്മ അപ്പാര്‍ട്ട്‌മെന്റ് ഇറ്റലിയില്‍ ശ്രദ്ധേയമാകുന്നത്. ഒരു ഇറ്റാലിയന്‍ വില്ലയുടെ പോര്‍ച്ചാണ് ആര്‍ക്കിടെക്റ്റ് ഫ്രാന്‍സെസ്‌ക പെരനി സെല്‍ഫ്-ഐസലേഷന് പറ്റിയ സൂക്ഷ്മഅപ്പാര്‍ട്ട്‌മെന്റായി മാറ്റിയിരിക്കുന്നത്. 

25 ചതുരശ്ര മീറ്ററിലാണ് അര്‍ബന്‍ ക്യാബിന്‍ പണിതിരിക്കുന്നത്. ബെര്‍ഗാമോ എന്ന ഇറ്റാലിയന്‍ പ്രവിശ്യയിലെ ദമ്പതിമാര്‍ക്കായാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സെല്‍ഫ്-ഐസലേഷന്‍ എന്നല്ല, ഭാവിയില്‍ പലവിധ ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗപ്പെടുത്താമത്രെ. 
വര്‍ക്ക് സ്‌പേസ് ആണെങ്കില്‍ അങ്ങനെ, ഇനി വീട്ടില്‍ അതിഥികള്‍ എത്തുമ്പോള്‍ അവരെ ഒരു ദിവസം താമസിപ്പിക്കാനാണെങ്കില്‍ അങ്ങനെയുമാകാം. കുട്ടികള്‍ക്ക് അവരുടേതായ ഒരു ഇടം നല്‍കണമെങ്കിലും അതിനും ഉപകരിക്കും. ഇപ്പോള്‍ കൊറോണയുടെ കാലമായതിനാലാണ് സെല്‍ഫ്-ഐസലേഷന്‍ എന്നതില്‍ മാത്രമാണ് ശ്രദ്ധ വച്ചിരിക്കുന്നത്. 

ഏത് കാര്യത്തിനും ഉപയോഗപ്രദമാകുന്ന രീതിയില്‍ ഫ്‌ളക്‌സിബിള്‍ ആയാണ് ഈ സൂക്ഷ്മ അപ്പാര്‍ട്ട്‌മെന്റിന്റെ ഡിസൈനിങ്. ആവശ്യത്തിന് സ്റ്റോറേജ് സ്‌പേസ് ഉണ്ടെന്നതാണ് പ്രത്യേകത. ഗ്രാഫിക്കല്‍ ഷേപ്പുകളിലാണ് ഇന്റീരിയര്‍. ചലനാത്മകമായ നിറങ്ങള്‍ നല്‍കിയിരിക്കുന്നു. ഐസലേഷന്‍ മടുപ്പ് ഒഴിവാക്കാനാകും. കൂടുതല്‍ വിശാലമാണെന്നതും പ്രത്യേകതയാണ്. ജനാലകള്‍ക്ക് നല്ല വലുപ്പവുമുണ്ട്. 
 
ജാപ്പാനില്‍ നേരത്തെ തന്നെ ശ്രദ്ധ നേടിയ ഇപ്പോള്‍ അമേരിക്കയില്‍ ആളുകള്‍ക്ക് താൽപര്യമേറുന്ന മിനിമലിസം എന്ന ആശയത്തില്‍ അധിഷ്ഠിതമായാണത്രെ ഈ ബഹുഉപയോഗ താമസയിടത്തിന്റെ രൂപകല്‍പന.

English Summary- Covid Isolation Cabin at House

കുന്നത് 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com