വളർത്തുപൂച്ച വീടിനകം നശിപ്പിച്ചു; നഷ്ടം 11 ലക്ഷം രൂപ!

cat-damage
SHARE

വീട്ടുടമയ്ക്ക് പൂച്ച വരുത്തി വച്ചത് 15,000 ഡോളറിന്റെ നഷ്ടം. സൗത്ത് ഓസ്ട്രേലിയയിലെ താമസക്കാരായ അംബറിനും ജോ ഫോസറിനും ആണ് വളര്‍ത്തു പൂച്ച കാരണം പണം നഷ്ടമായത്. ഈവ് എന്ന് വിളിക്കുന്ന ഒരുവയസ്സുകാരന്‍ പൂച്ചയാണ് ഇവരുടെ വളര്‍ത്തു മൃഗം. ഒരല്‍പം കുസൃതിക്കാരനായ ഈവ് വാഷിംഗ്‌ മെഷിന്റെ പൈപ്പ് തുറന്നുവിട്ടു വീടിനുള്ളില്‍ മുഴുവന്‍ വെള്ളം ഒഴുക്കിയാണ് വീട്ടുകാര്‍ക്ക് നഷ്ടം ഉണ്ടാക്കിയത്.

രാത്രിയില്‍ അംബറും ജോയും ഉറങ്ങാന്‍ പോകുമ്പോള്‍ ഈവ് സുഖമായി ലോൺട്രി റൂമില്‍ ഉറങ്ങുകയായിരുന്നു. എന്നാല്‍ രാത്രിയാണ് പൂച്ച പണി ഒപ്പിച്ചത്. വാഷിംഗ് മെഷിന്റെ പൈപ്പിന് മുകളില്‍ പൂച്ച കയറിയതാകാം പൈപ്പ് തുറന്നു പോകാന്‍ കാരണം എന്നാണു വിലയിരുത്തല്‍.

സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന ജോ വെളുപ്പിന് ജോലിക്ക് പോകാന്‍ ഉണര്‍ന്നപ്പോള്‍ ആണ് വീട് കുളം പോലെയായി കിടക്കുന്നത് കാണുന്നത്. വീട്ടുപകരണങ്ങള്‍ എല്ലാം വെള്ളത്തില്‍ മുങ്ങി പോയിരുന്നു. ഒരു ദിവസം പണിപെട്ടാണ് ഫ്ലഡ് എമെര്‍ജെന്‍സി ടീം വീട് പിന്നീട് വൃത്തിയാക്കി കൊടുത്തത്. 15,000 ഡോളറിന്റെ നഷ്ടമാണ് പൂച്ച മൂലം വീട്ടുടമയ്ക്ക് ഉണ്ടായത്. അതായത് ഏകദേശം 11.42 ലക്ഷം രൂപ!

English Summary- Cat Destroy House

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA