'പ്രേത'ഭവനത്തില്‍ കഴിയാന്‍ ആളില്ല; വീട് വെറുതെ നല്‍കാന്‍ ഉടമകള്‍!

haunted-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

പ്രേതഭവങ്ങൾ സിനിമയിൽ മാത്രം കണ്ടവരായിരിക്കും ഭൂരിഭാഗവും. എന്നാൽ ജീവിതത്തിൽ പ്രേതഭവനമെന്ന പേരു വീണാൽ ഒരു കെട്ടിടത്തിനും ഉടമസ്ഥർക്കും ഉണ്ടാകുന്ന തലവേദനയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? അത്തരമൊരു കഥയാണ് അമേരിക്കയിലെ ലൂസിയാനയിലുള്ള ഈ വീടിനു പറയാനുള്ളത്.

യങ്ങ്സ് വില്ലയിലെ ഈ വീട്ടിൽ പ്രേതബാധ ഉണ്ടെന്നു പരിസരവാസികള്‍ പറഞ്ഞുപരത്തിയതാണ് വിനയായത്. 'പ്രേത'ഭവനം വാങ്ങാനോ താമസിക്കാനോ ആരും എത്താത്ത സാഹചര്യത്തിലാണ് വീട് വെറുതെ നല്‍കാന്‍  ഉടമകള്‍ നിർബന്ധിതരായത്. ഈ വാർത്ത അറിയിച്ചു കൊണ്ട് റിയൽഎസ്റ്റേറ്റ് ഏജന്റ് ഫെയ്‌സ്ബുക്കിൽ ഇട്ട പോസ്റ്റിനു കീഴില്‍ വീട്ടിലെ പ്രേതബാധ സംബന്ധിച്ച കഥകള്‍ നിറയുകയാണ്. കൂടുതലും പരിസരവാസികളുടെ കമന്റുകള്‍ തന്നെയാണ് എന്നതും കൗതുകകരമാണ്. ഈ വീടിനെ പ്രശസ്ത ഹൊറര്‍ ആക്‌ഷൻ  സിനിമയ്ക്ക് പ്രചോദനമായ അമിറ്റി വില്ല വീടിനോടാണ്‌ ചിലര്‍ താരതമ്യം ചെയ്യുന്നത്.

amityville-horror-house
അമിറ്റി വില്ല വീട്

ഈ വീട്ടിലെ അവസാനതാമസക്കാരിയായ ജിപ്സി ഡൗൺ പറയുന്നത് വീട് കാണാന്‍ മാത്രമേ നല്ലതായുള്ളൂ, താമസിക്കാന്‍ ഒട്ടും നന്നല്ല എന്നാണ്. മറ്റൊരു താമസക്കാരി പറയുന്നത് 1860 ല്‍ തന്റെ പൂര്‍വികര്‍ ആയിരുന്നു ഈ വീടിന്റെ ഉടമകള്‍ എന്നും മരിച്ചു പോയ തന്റെ മുതു‌മുത്തശ്ശിയുടെ ആത്മാവ് ഈ വീട്ടില്‍ ഇപ്പോഴും ഉണ്ടെന്നുമാണ്.

haunted-house-lousiyana

വീട് വാങ്ങാന്‍ താല്പര്യം ഉള്ളവര്‍ക്ക് ഈ വീട് വെറുതെ നല്‍കാന്‍ തയ്യാറാണ് എന്നാണു ഉടമ സില്‍വിയ പറയുന്നത്. എന്നാല്‍ വാങ്ങുന്നവര്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും വീട് മാറ്റി സ്ഥാപിക്കണം എന്ന് നിബന്ധനയുണ്ട്. 80,000 ഡോളര്‍ ആണ് ഈ വീടിനു ഇപ്പോള്‍ ഉള്ള മതിപ്പ് വില. ഒരു വീടിന്റെ റിയൽഎസ്റ്റേറ്റ് മൂല്യം തകർന്നടിയാൻ ഇത്തരമൊരു കുപ്രചരണം മാത്രം മതിയെന്ന തെളിവാണ് ഈ വീടിന്റെ കഥ.

English Summary- Haunted House Owners ready for free sale

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA