അന്ന് വൃത്തികെട്ട വീട് എന്ന ചീത്തപ്പേര്; ഇന്ന് എല്ലാവരും കയ്യടിക്കുന്നു!

ugly-house-before-after
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

തെരുവിലെ ഏറ്റവും വൃത്തികെട്ട വീടെന്നു ആളുകള്‍ കളിയാക്കിയിരുന്ന വീടിനു ഇപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന മേക്കോവര്‍ നല്‍കിയിരിക്കുകയാണ് ജോവാന്‍ ലൂയിസും പങ്കാളി ആദമും. നാലുവര്‍ഷം മുന്‍പ് കെന്റിലെ ഈ വീട് കാണുമ്പോള്‍ ആ തെരുവിലെ തന്നെ ഏറ്റവും വൃത്തിയില്ലാത്ത വീടായിരുന്നു ഇതെന്ന് ജോവാന്‍ പറയുന്നു. എന്നാല്‍ അടുത്ത മൂന്നുവർഷം കൊണ്ട് അവിശ്വസനീയമായ മേക്കൊവര്‍ ആണ് ഇവര്‍ നല്‍കിയത്. 

ugly-house-back

ഫെയ്‌സ്ബുക്കിൽ ജോവാന്‍ വീടിന്റെ മുന്‍പും പിൻപും ഉള്ള ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തതിനു വലിയ സ്വീകരണം ആണ് ലഭിച്ചത്. ഈ വീട് ഇവര്‍ വാങ്ങുമ്പോള്‍ ഇതൊരു 'അപ്പ്‌ സൈഡ് ഡൗൺ ഹൗസ്' ആയിരുന്നു. കിടപ്പറയും ബാത്ത്റൂമും താഴെയും ലിവിംഗ് റൂം മുകളിലും ആയിട്ടായിരുന്നു ഇവിടെ. എന്നാല്‍ ഇവര്‍ ഇത് മൊത്തത്തില്‍ മാറ്റിയെടുത്തു.

ugly-house-interiors

ഇപ്പോള്‍ ഈ വീടിന്റെ മാറ്റം കണ്ടു പണ്ട് കളിയാക്കിയ അയൽക്കാർ തന്നെ അനുമോദിക്കുകയാണ് എന്ന് ജോവാനും ആദമും പറയുന്നു. 

English Summary- Ugly House Transformation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA