ADVERTISEMENT

ഉടമകള്‍ നിന്ന നില്‍പ്പില്‍ ഒരു വീട്ടില്‍ നിന്നും അപ്രത്യക്ഷരായാല്‍ ആ വീടിന്റെ സ്ഥിതി എന്താകും? ലണ്ടന്‍ നഗരത്തില്‍ നിന്നും കുറച്ചകലെ സ്ഥിതി ചെയ്യുന്ന ഈ വീടിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലാണ് ശ്രദ്ധേയമായത്. ജീര്‍ണ്ണിച്ച അവസ്ഥയിലാണെങ്കിലും താമസക്കാര്‍ നിന്ന നില്‍പ്പില്‍ ഇട്ടിട്ടു പോയ വസ്തുക്കള്‍ എല്ലാം ഈ വീട്ടില്‍ ഇപ്പോഴും അതേപടി കിടക്കുകയാണ്. 

ഇത്രയും ധൃതിപ്പെട്ട് എന്തിനാണ് ഈ വീട് ഉടമകള്‍ ഉപേക്ഷിച്ചു പോയതെന്ന് ആര്‍ക്കും വലിയ പിടിയില്ല. അലമാരയില്‍ വീട്ടുകാര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ അതേപടി കിടക്കുകയാണ് ഇവിടെ. അടുക്കളയിലെ ഡിഷ്‌ വാഷര്‍ നിറയെ കഴുകാനുള്ള പാത്രങ്ങള്‍, പാതി കളിച്ചു വച്ചിട്ട് പോയ ബില്യാർഡ്‌സ് ടേബിള്‍, പാതി വായിച്ചു വച്ച പുസ്തകങ്ങൾ, ബാത്ത്റൂമില്‍ പാതി ഉപയോഗിച്ച ഷാമ്പൂ ഉള്‍പ്പെടെ ഇവിടെ ഉണ്ട്.  എന്തിനു വീടിന്റെ വാതിലില്‍ വച്ചിരിക്കുന്ന ഒരു ചെടി പോലും അതേപടി ഇരിപ്പുണ്ട്. കാര്‍പോര്‍ച്ചില്‍ പൊടി പിടിച്ച അവസ്ഥയില്‍ ഒരു ബെന്റ്ലി കാര്‍ വരെ ഇവിടെയുണ്ട്. 

abandoned-interior

ഈ അവസ്ഥയിലാണെങ്കിലും എന്തോ ആരും ഈ വീട് ഇതുവരെ വില്പനയ്ക്ക് വച്ചിട്ടില്ല. എന്തുകൊണ്ടോ ഈ വീട്ടുടമകള്‍ വീട് വിട്ടിട്ടു പോയതാണെന്ന് മാത്രമാണ് ഈ വീടിന്റെ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്ത ആള്‍ പറയുന്നത്. വീടിന്റെ ലാന്‍ഡ്‌ രജിസ്റ്റര്‍ കാണിക്കുന്നത് ഈ  വീടിന്റെ ഉടമകള്‍ റഷ്യക്കാര്‍ ആണെന്നാണ്. എന്നാല്‍ എന്തുകൊണ്ട് ഇവര്‍ നിന്ന നില്‍പ്പില്‍ വീടുപേക്ഷിച്ച് പോയി എന്നത് സംബന്ധിച്ച് യാതൊരു തെളിവും അവശേഷിപ്പിച്ചിട്ടില്ല എന്നത് കൗതുകകരമാണ്.

English Summary- Abandoned House photos

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com