ADVERTISEMENT

ഒന്ന് കുളിക്കാൻ 15  ലക്ഷത്തോളം രൂപ! ലോകത്തിലെ ഏറ്റവും ആഡംബരപൂർണമായ ബാത്റൂം എന്ന വിശേഷണവുമായി  ദുബായിയിലെ പാം ജുമൈറ ദ്വീപിലുള്ള അണ്ടർ സീ റിസോർട്ടിലെ ബാത്റൂമിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. മനുഷ്യനിർമിതമായ പാം ജുമൈറ ദ്വീപിൽ, കടലിനടിയിൽ നിർമിച്ച റിസോർട്ടിലാണ് ഈ 'യമണ്ടൻ' കുളിമുറിയുള്ളത്.

luxurious-bath-bed

മൂന്നു നിലകളിലായി ഒരുക്കിയ പോസിഡോൺ സ്യൂട്ടിലാണ് എല്ലാ അത്യാധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ബാത്ത്റൂം ഉള്ളത്. ബാത്ത്റൂമിന്റെ മേൽക്കൂരയും ഒരു വശത്തെ ഭിത്തിയും  സുതാര്യമായ ചില്ലു കൊണ്ട് നിർമിച്ചതാണ്. അതിനാൽ സമുദ്രത്തിലൂടെ ഒഴുകി നടക്കുന്ന മത്സ്യങ്ങളെയും മറ്റ് കടൽ ജീവികളെയും ഇതിലൂടെ കാണാൻ കഴിയും. തീർത്തും വ്യത്യസ്തമായ ഒരു അനുഭവമാണ് ഇത് സമ്മാനിക്കുക.

luxurious-bath-tub

എല്ലാവിധ സുരക്ഷയും ഉറപ്പാക്കിക്കൊണ്ടുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ചെയ്തിരിക്കുന്നത്. കടലിന്റെ അടിയിൽ നിങ്ങളെ സുരക്ഷിതരായി സംരക്ഷിക്കുന്നതിനും കടൽക്കാഴ്ചകൾ കാണാൻ അവസരം ഒരുക്കുന്നതിനും ഉള്ള ചെലവുകൾ കൂടി ഉൾപ്പെടുത്തിയാണ് ഇവിടെ ഫീസ് ഈടാക്കുന്നത്. സ്യൂട്ടിൽ താമസിക്കുന്നവർക്ക് മാത്രമേ ബാത്ത്റൂം ഉപയോഗിക്കാനാകൂ. ഒരു ദിവസത്തെ താമസത്തിനും ചേർത്താണ് ലക്ഷ്വറി ചാർജ് ആയ  £15,775 ഈടാക്കുന്നത്. അതായത് ഏകദേശം 15  ലക്ഷം രൂപ. 

English Summary- Most Luxurious Bathroom Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com