sections
MORE

ഇത് ലോകത്തെ വിസ്മയിപ്പിക്കുന്ന ഡാൻസിങ് ഹൗസ്! പിന്നിലെ കഥ ഇങ്ങനെ

dancing-house-prague
SHARE

ഒരേസമയം വിവാദവും വിസ്മയവും നല്‍കിയ കൊട്ടാരം എന്ന ഖ്യാതിയാണ് ചെക്ക് റിപബ്ലികിന്റെ തലസ്ഥാനമായ പ്രേഗിലെ ഡാൻസിങ് ഹൗസ്. ഒറ്റനോട്ടത്തില്‍ നൃത്തം ചെയ്യുന്ന രണ്ടു ഇണകളെ ആണ് ഈ നിര്‍മ്മിതി അനുസ്മരിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ കമ്മ്യൂണിസ്റ്റ്‌ ഭരണത്തില്‍ നിന്നും ജനാധിപത്യഭരണത്തിലേക്ക് മാറിയ അന്നത്തെ ചെക്കോസ്ലോവാക്യയെയാണ് ഒന്‍പതുനിലകളുള്ള ഈ കെട്ടിടം പ്രതിനിധാനം ചെയ്യുന്നത്. നിര്‍മ്മാണസമയത്ത് വിവാദങ്ങള്‍ക്ക് കാരണമായെങ്കിലും ഇന്നിത് പ്രേഗിലെ ഏറ്റവും ആകര്‍ഷണീയതയുള്ള കെട്ടിടവും വിനോദസഞ്ചാരകേന്ദ്രവുമാണ്.

മുന്‍പ് ഇവിടെ ഒരു നവോഥാനനിര്‍മ്മിതിയായിരുന്നു ഉണ്ടായിരുന്നത്. 1945 ല്‍ ഒരു ബോംബാക്രമണത്തില്‍ ആ കെട്ടിടം തകര്‍ന്നു വീണു. പിന്നീട് 1960 ലാണ് അതിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തത്. ക്രോയേഷ്യന്‍ -ചെക്ക് വാസ്തുശില്‍പ്പിയായ മിലൂനിക് ആണ് ഇവിടെ വ്യത്യസ്തമായ ഒരു നിര്‍മ്മിതി വേണം എന്ന ആശയം ആദ്യം മുന്നോട്ട് വെയ്ക്കുന്നത്. പിന്നീട് മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷമാണ് കെട്ടിടം പൂര്‍ത്തിയായത്.

dancing-house-inside

Deconstructive ശൈലിയിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കെട്ടിടത്തിനു താങ്ങായി 99 പില്ലറുകളുണ്ട്. കെട്ടിടത്തിന്റെ അറ്റത്തു മെഡൂസ എന്ന് വിളിപ്പേരുള്ള ഒരു പിരിയന്‍ നിര്‍മ്മിതിയുണ്ട്. എന്നാല്‍ ചരിത്രപ്രധാനമായ സ്ഥലത്ത് ഇത്തരമൊരു നിര്‍മ്മിതി പണിതത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. മിലൂനിക്കിന്റെ സ്വപ്നം ലോകത്തിനു മുന്‍പില്‍ ഒരു വിവാദനിര്‍മിതിയായി അങ്ങനെ മാറി. 

dancing-house-view

എന്നാൽ പിന്നീട് ഡാൻസിങ് ഹൗസ് പ്രേഗിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായി മാറി. കൂടുതലും ഓഫീസുകളാണ് ഡാൻസിങ് ഹൗസില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു നിലയില്‍ ഒരു ഫ്രഞ്ച് റസ്റ്റ്‌റെന്റ് പ്രവര്‍ത്തിക്കുന്നുണ്ട്.. ഏറ്റവും മുകള്‍ നിലയില്‍ നിന്നാല്‍ പ്രേഗിന്റെ മനംമയക്കുന്ന കാഴ്ച കാണാം.

English Summary- Dancing House Prague 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA