പാത്രം മുതൽ ടോയ്‌ലറ്റ് സീറ്റ് വരെ സ്വർണം! ലോകത്തെ ആദ്യ ഗോൾഡ് പ്ലേറ്റഡ് ഹോട്ടൽ തുറന്നു

gold-plated-hotel-vietnam
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഈ കൊറോണക്കാലത്തും വില മുകളിലേക്ക് പോയ ഒരു വസ്തു സ്വർണമാണ്. ഈ സമയത്തുതന്നെയാണ് ടൂറിസത്തിന് പേര് കേട്ട വിയറ്റ്നാമില്‍ ലോകത്തെ ആദ്യത്തെ ഗോള്‍ഡ്‌ പ്ലേറ്റഡ് ഹോട്ടല്‍ ആരംഭിച്ചതും. ഡോള്‍സ് ബൈ വിന്റ്യം ഹനോയി ഗോള്‍ഡന്‍ ലേക്ക് എന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് സ്വര്‍ണ്ണത്താല്‍ പൊതിഞ്ഞത്. 

gold-plated-hotel-vietnam-hall

ഹനോയിയിലെ ജിയാന്‍ങ്ങ് വോ നദിയുടെ കരയിലാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഹോട്ടലിന്റെ എക്സ്റ്റീരിയറും ഇന്റീരിയറും സ്വർണത്താൽ പൊതിഞ്ഞതാണ്. ലോബിയും ലിഫ്റ്റും ഫർണിച്ചറും തുടങ്ങി ഇവിടെ ആഹാരം നല്‍കുന്ന പാത്രം ഉള്‍പ്പെടെ സ്വര്‍ണ്ണമയമാണ്. ഇൻഫിനിറ്റി പൂള്‍ പോലും സ്വര്‍ണ്ണം പൂശിയത്. എന്തിനേറെ പറയുന്നു ബാത്ത്റൂം ഉപകരണങ്ങളും ടോയിലറ്റ് സീറ്റ്  വരെ 24 ക്യാരറ്റ് ഗോള്‍ഡ്‌ . 

gold-plated-hotel-vietnam-tub

അതിഥികൾക്ക് ഏറ്റവും മികച്ച ആഡംബരസൗകര്യങ്ങൾ നല്‍കണം എന്ന ഐഡിയയില്‍ നിന്നാണ് ഈ സ്വര്‍ണ്ണം പൂശിയ ഹോട്ടലിന്റെ തുടക്കം. സ്വര്‍ണ്ണവുമായുള്ള സമ്പര്‍ക്കം, പല ശാരീരിക-മാനസിക ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കുമെന്നാണ് ഇവർ അവകാശപ്പെടുന്നത്.

gold-plated-hotel-vietnam-inside

200 മില്യന്‍ ഡോളര്‍ മുടക്കിയാണ് ഹോട്ടല്‍ സ്വര്‍ണ്ണം പൂശിയിരിക്കുന്നത്. സാധാരണജനങ്ങള്‍ ഏറെയുള്ള വിയറ്റ്നാം പോലെയൊരു രാജ്യത്തെ ഒരു രാത്രിക്ക് 250 ഡോളര്‍ മുടക്കി ഇവിടെ എത്ര പേര്‍ താമസിക്കാന്‍ വരുമെന്നതു ചോദ്യമാണ്. കോവിഡ് നിയന്ത്രണങ്ങള്‍ അടുത്തിടെയാണ് വിയറ്റ്നാമില്‍ ലഘൂകരിച്ചത്. എങ്കില്‍ പോലും ആഡംബരം ആഗ്രഹിക്കുന്ന വിദേശികളും , സ്വദേശികളും ഇവിടേക്ക് വരുമെന്ന് തന്നെയാണ് ഹോട്ടല്‍ ഉടമകളുടെ അവകാശവാദം. 

English Summary- Worlds First Gold Plated Hotel Open in Vietnam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA