ADVERTISEMENT

ഒരു ഫൊട്ടോഗ്രഫറെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ടത് എന്താണെന്ന് ചോദിച്ചാല്‍ അതിനു ഒറ്റയുത്തരമേയുള്ളൂ, തന്റെ ക്യാമറ. കണ്ണിലെ കൃഷ്ണമണി പോലെയാണ് ഫൊട്ടോഗ്രഫർ ക്യാമറ കൊണ്ടുനടക്കുന്നത്. എന്നാൽ ക്യാമറ സ്നേഹം എത്രത്തോളം പോകാം എന്ന് കാണിച്ചുതരികയാണ് കര്‍ണാടകയിലെ ബെല്‍ഗാം സ്വദേശിയും ഫൊട്ടോഗ്രഫറുമായ രവി ഹോഗല്‍.

സ്വന്തം വീടിനു ക്യാമറയുടെ ആകൃതി നല്‍കികൊണ്ടാണ് രവി തന്റെ തൊഴിലിനോടുള്ള ഇഷ്ടം പ്രകടിപ്പിച്ചത്. ലെന്‍സ്‌, ഷോ റീല്‍ , ഫ്ലാഷ് മെമ്മറി കാര്‍ഡ്‌ എന്നിവയെല്ലാം കാണാം വീടിന്റെ എക്സ്റ്റീരിയറില്‍. തീര്‍ന്നില്ല വീടിനുള്ളിലെ സീലിങ്  , ഭിത്തികള്‍ എന്നിവിടങ്ങളില്‍ എല്ലാം ക്യാമറയുടെ പല ഭാഗങ്ങള്‍ കാണാം. തീര്‍ന്നില്ല ക്യാമറ പ്രണയം മൂലം തന്റെ മൂന്നു മക്കള്‍ക്കും രവി നല്‍കിയ പേരും രസകരമാണ്. കാനോന്‍, നിക്കോണ്‍, എപ്പ്സണ്‍. 

nikon-camera-home

49 കാരനായ രവിക്ക് ക്യാമറയോടുള്ള  ഇഷ്ടം ചെറുപ്പത്തില്‍ തന്നെ തുടങ്ങിയതാണ്‌. ചെറിയ പ്രായം തൊട്ടേ ഗ്രാമത്തില്‍ പലയിടത്തും പോയി ചിത്രങ്ങള്‍ പകര്‍ത്തുന്നത് രവിയുടെ വിനോദമായിരുന്നു. 71,ലക്ഷം രൂപയോളം മുടക്കിയാണ് രവി ക്യാമറ വീട് പണിതത് . ബെല്‍ഗാമിലെ രവിയുടെ വീട് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു.

English Summary- Photographer Built House in the Shape of Camera

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com