ലോക്ഡൗണിൽ ഒറ്റയ്ക്കു കോഫി ഷോപ്പ് നിർമിച്ചു! അച്ഛനെ വൈറലാക്കി മകൾ

coffees-shop-inside
SHARE

ലോക്ഡൗൺ കാലം പലരുടെയും ഒളിഞ്ഞിരുന്ന കഴിവുകളും പുറത്തെടുത്ത കാലം കൂടിയായിരുന്നു. കലിഫോര്‍ണിയയിലെ എഡ് എന്ന 53-കാരനും ലോക്ഡൗൺ കാലത്ത് ഒരല്‍പം ക്രിയേറ്റീവ് ആയി. തന്റെ വീടിന്റെ ബാക്ക് യാർഡിൽ ഒരുഗ്രന്‍ പ്രൈവറ്റ് കോഫീ ഷോപ്പാണ് ഇദ്ദേഹം നിര്‍മ്മിച്ചത്. വീടിന്റെ പിന്നില്‍ വെറുതെ കിടന്ന സ്ഥലമാണ് ഇദേഹം ഇത്തരത്തില്‍ മേക്കൊവര്‍ നടത്തിയെടുത്തത്. കോൺട്രാക്ടറായ എഡ് തന്റെ ജോലിയുടെ ആവശ്യങ്ങള്‍ കഴിഞ്ഞു ബാക്കി കിടന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് മൂന്നുമാസം കൊണ്ട് 'ലാ വിന്താ 'കോഫി ഷോപ്പ് നിര്‍മ്മിച്ചത്

coffees-shop

കുടുംബാംഗങ്ങള്‍ക്കും മക്കള്‍ക്കും മാത്രമായാണ് ഈ കോഫി ഷോപ്പ്. ഇദ്ദേഹത്തിന്റെ മകള്‍ പിതാവിന്റെ കോഫി ഷോപ്പ് നിര്‍മ്മാണത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയത്. ഒരടിപൊളി കോഫി ഷോപ്പില്‍ കാണുന്ന എല്ലാപുതുമകളും എഡിന്റെ ഈ 120 ചതുരശ്രയടിയുള്ള കോഫി ഷോപ്പിലും കാണാന്‍ സാധിക്കും. 

ആറുപേര്‍ക്ക് ഒരേസമയം ഒത്തുകൂടാം. വുഡൻ കൗണ്ടർ, ബാർ സിറ്റിങ് ഏരിയ,പേസ്ട്രി ഡിസ്പ്ലേ , മിനി ഫ്രിഡ്ജ് , മൈക്രോവേവ് , ചെസ്സ്‌ ടേബിള്‍ , മെനു ബോര്‍ഡ്‌ , ബുക്സ് ഷെല്‍ഫ് ,ടിവി എല്ലാം ഇവിടെ സജ്ജം. 

പാചകത്തില്‍ താൽപര്യം ഉള്ളയാളാണ് എഡ്. ഇനി ഈ കോഫി ഷോപ്പിലെ വിഭവങ്ങള്‍ രുചിക്കാന്‍ എപ്പോഴാണ് സന്ദര്‍ശകര്‍ക്ക് കൂടി സാധിക്കുക എന്നാണ് ഇപ്പോള്‍ എഡിന്റെ കോഫി ഷോപ്പ് കണ്ടു സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ ചോദിക്കുന്നത്. 

English Summary- Man Build Coffeeshop at house backyard

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA