ADVERTISEMENT

പണ്ട് ആസാമിലെ വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടമായ അഭയാർഥികൾ നമ്മുടെ നാട്ടിൽ സഹായം തേടി വന്നിരുന്നത് ഓർമയില്ലേ?ഇക്കുറിയും മുപ്പതു ജില്ലകളിലായി 48 ലക്ഷം ജനങ്ങളെയാണ് ആസ്സാമിലെ വെള്ളപ്പൊക്കം ദുരിതത്തിലാഴ്ത്തിയത്. നിരവധി വീടുകൾ വെള്ളം കയറി തകർന്നു. എന്നാൽ ബ്രഹ്മപുത്രാ നദി കരകവിഞ്ഞ് ഒഴുകിയിട്ടും കുലുങ്ങാതെ നിൽക്കുന്ന ചില വീടുകളുണ്ട് ഇവിടെ. 

3 വർഷങ്ങളായി  ഏഴ് വെള്ളപ്പൊക്കങ്ങളെ അതിജീവിച്ച ആ വീടുകളെ കുറിച്ചാണ് ഗോലാഘട്ട് ജില്ലയിലെ അറുപതുവയസ്സുകാരിയായ നിഖാരി പത്തോരി പറയുന്നത്. നിരന്തരമായ വെള്ളപ്പൊക്കങ്ങള്‍ക്കൊപ്പം ജീവിച്ച വ്യക്തിയായിരുന്നു നിഖാരി. വീടും, സ്വത്ത് വകകളും പലവട്ടം നിഖാരിക്ക് നഷ്ടമായിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ നിഖാരിക്ക് കഴിഞ്ഞു.

Assam-floods-bamboo-house

SEEDS (Sustainable Environment and Ecological Development Society) എന്ന നോണ്‍ പ്രോഫിറ്റ് സ്ഥാപനം ഇവരുടെ രക്ഷയ്ക്ക് എത്തി. 2017 ല്‍ സീഡിന്റെ സഹായത്തോടെ 81 ബാംബൂ വീടുകള്‍ ആയിരുന്നു ഗോലഘട്ടില്‍ നിര്‍മ്മിച്ചത്‌. ഹൈ ക്വാളിറ്റി ബാംബൂ ലഭിക്കുന്ന ഇടമാണ് ഗോലാഘട്ട്. ലോക്കലി ലഭിക്കുന്ന ഈ വസ്തുക്കള്‍ കൊണ്ടുതന്നെ  ഇവര്‍ വീടുകള്‍ നിര്‍മിച്ചു. പ്രളയത്തെ അതിജീവിക്കാന്‍ ഭൂമിയില്‍ നിന്നും ഒരല്‍പം ഉയര്‍ന്നു നില്‍ക്കുന്ന വിധമാണ് വീടുകള്‍. 800 ചതുരശ്രയടിയില്‍ 5 അടി നീളമുള്ള മുളകളാല്‍ ഉയര്‍ത്തിയ രീതിയിലാണ് ഈ വീടുകള്‍. 

Assam-floods-house

അഞ്ച് അംഗങ്ങള്‍ക്ക് സുഖമായി ജീവിക്കാന്‍ പ്രാപ്തമായ രീതിയിലാണ് ഈ വീട്. വലിയ റൂമും പാര്‍ട്ടീഷന്‍ ചെയ്ത മുറികളും ചേര്‍ന്നതാണ് ഈ വീട്. കൂടാതെ ഒരു സെമി ഓപ്പന്‍ വരാന്തയുമുണ്ട്. വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാനും ബോട്ടുകള്‍ സൂക്ഷിക്കാനും , നെയ്ത്ത് പോലെയുള്ള ജോലികള്‍ ഗ്രാമീണര്‍ക്ക് ചെയ്യാനും ഈ വീട്ടില്‍ ഇടമുണ്ട്. 75,000 രൂപയാണ് ഇത്തരം ഒരു വീടിന് ചിലവാകുന്നത്. ഇപ്പോള്‍ ഈ വീടുകള്‍ നിര്‍മ്മിച്ച ശേഷം ഏഴുവട്ടം പ്രളയം വന്നു പോയെങ്കിലും ഒരിക്കല്‍ പോലും ഈ വീടുകളെ അവ ബാധിച്ചില്ല എന്നത് എടുത്തു പറയേണ്ടതാണ്.  

English Summary- Bamboo Houses that Survived Flood Assam Model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com