ADVERTISEMENT

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ക്ലോക്ക് ടവര്‍ ഏതാണെന്ന് ചോദിച്ചാല്‍ അതിനു ഒരുത്തരമേയുള്ളൂ. ലണ്ടനിലെ ബിഗ്‌ ബെന്‍..തെംസ് നദീതീരത്ത്‌ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ വടക്കുഭാഗത്തായാണ് ബിഗ്‌ ബെന്‍ സ്ഥിതി ചെയ്യുന്നത്. സെന്റ്‌ സ്റ്റീഫൻസ് ടവര്‍ എന്നാണ് ഇത് ഔദ്യോഗികമായി അറിയപെട്ടിരുന്നത്. 2012 ല്‍ എലിസബത്ത്‌ രാജ്ഞി അധികാരത്തില്‍ എത്തിയതിന്റെ അറുപതാം വാര്‍ഷികം പ്രമാണിച്ച് ഈ ടവറിന്റെ പേര് 'എലിസബത്ത് ടവര്‍ 'എന്നാക്കി മാറ്റിയിരുന്നു. എങ്കിലും ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ ഇത് ബിഗ്‌ ബെല്‍ , ബിഗ്‌ ബെന്‍ , ക്ലോക്ക് ടവര്‍ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. 

1843-1858 കാലഘട്ടത്തിലാണ് ഈ ടവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പതിനാറുനിലകളില്‍ ഗോഥിക് ശൈലിയിലാണ് ടവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 316 അടിയിലാണ് ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.  200 അടി ഉയരത്തിലാണ് ക്ലോക്കിന്റെ സ്ഥാനം. നാല് ദിക്കിലാണ് നാല് മുഖങ്ങള്‍ ആണ് ഈ ക്ലോക്കിനുള്ളത്. സമയം സൂചിപ്പിക്കാനായി മൂന്നു മണികളാണ് സ്ഥാപിച്ചിട്ടുള്ളത്. പതിനാറു ടണ്‍ ഭാരമുള്ളതാണ് വലിയ മണി. വാര്‍ണ്ണര്‍ ആന്‍ഡ്‌ സണ്‍സാണ് ഇത് നിര്‍മ്മിച്ച്‌ നല്‍കിയത്. ഒന്‍പതു അടിയാണ് ക്ലോക്കിന്റെ വ്യാസം. 

big-ben-view

1859 മെയ്‌ 31നാണു ഔപചാരികമായി ക്ലോക്ക് പ്രവര്‍ത്തിച്ചു തുടങ്ങിയത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ നാഴികമണികളില്‍ ഒന്നാണ് ബിഗ്‌ ബെന്‍. 2009 മെയ്‌ 31നു ക്ലോക്ക് ടവര്‍ 150മത്തെ വാര്‍ഷികം ആഘോഷിച്ചിരുന്നു. ലണ്ടനിലെ ആദ്യ കമ്മീഷണര്‍ ഫോര്‍ വര്‍ക്സ്‌ ആയിരുന്ന സര്‍ ബെഞ്ചമിന്‍ ഹാള്‍ ആണ് ആദ്യമായി ഈ ടവറിലെ നാഴികമണിയെ ബിഗ്‌ ബെന്‍ എന്ന് വിശേഷിപ്പിച്ചത്. അടുത്തിടെ നടത്തിയ നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടവറിനു മുകളിലേക്ക് സന്ദര്‍ശകര്‍ക്ക് കയറിപോകാന്‍ സ്പൈറൽ  സ്റ്റെയര്‍കേസുകള്‍ നിര്‍മ്മിച്ചിരുന്നു. 334 സ്റ്റെപ്പുകൾ ഇതിലുണ്ട്. ഇപ്പോള്‍ ഒരു ലിഫ്റ്റും പ്രവര്‍ത്തിക്കുന്നുണ്ട്. 

യുനസ്കോയുടെ ഹെറിറ്റേജ് പട്ടികയില്‍ ഒന്നാണ് ഇപ്പോള്‍ ബിഗ്‌ ബെന്നും ലണ്ടന്‍ നഗരത്തിന്റെ ലാന്‍ഡ്‌ മാര്‍ക്ക്‌ എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. 

English Summary- Big Ben London Architecture Wonder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com