sections
MORE

ഭൂമിയിലെ ഏറ്റവും ഭയപ്പെടുത്തുന്ന വീട് വിൽപനയ്ക്ക്; വില 21 കോടി രൂപ!

loftus-hall
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഭൂമിയിലെ ഏറ്റവും വലിയ ഭൂതാവാസമുള്ള വീട്‌ എന്ന് വിശ്വസിക്കപ്പെടുന്നതും വിശേഷിപ്പിക്കപ്പെടുന്നതും അയര്‍ലണ്ട് വെസ്റ്റ് ഫോര്‍ട്ടില്‍ സ്ഥിതി ചെയ്യുന്ന ലോഫ്റ്റസ് ഹാൾ എന്ന പുരാതന ബംഗ്ലാവാണ്. ഇപ്പോൾ ഈ മാൻഷൻ വിൽപനയ്ക്ക് വച്ചിരിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. 22 കിടപ്പറകളുള്ള മാന്‍ഷന്‍ വിൽപനയ്ക്ക് വച്ചിരിക്കുന്നത് 2.9 മില്യന്‍ ഡോളര്‍ മോഹവിലയ്ക്ക് ആണ്. ഏകദേശം 21 കോടി രൂപ.

1700 കളില്‍ ലോര്‍ഡ്‌ ടോട്ടഹാം കുടുംബം ആയിരുന്നത്രേ ഇവിടെ കഴിഞ്ഞിരുന്നത്. ഒരിക്കല്‍ ഒരു മഴയുള്ള രാത്രിയില്‍ ഈ കുടുംബത്തിന്റെ അഥിതിയായി ഒരു അജ്ഞാതന്‍ എത്തിയെന്നും അതിനു ശേഷം ടോട്ടഹാം കുടുംബത്തിലെ മൂത്ത മകളായ ആനിക്ക്  ഭ്രാന്തു പിടിച്ചെന്നും ആണ് കഥ. ഇവിടുത്തെ ഒരു ഇരുട്ടറയില്‍ പിന്നീടു വര്‍ഷങ്ങളോളം ആനിയെ വീട്ടുകാര്‍ പൂട്ടിയിട്ടു. പിന്നീടു അവളുടെ മരണശേഷം പലരും ഈ വീട്ടിലെ പലയിടങ്ങളിലും അവളുടെ ആത്മാവിനെ കണ്ടിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്‌. പിന്നീടു ഒരു വൈദികൻ വന്നു ഇവിടെ പ്രേതബാധ ഒഴിപ്പിചെന്നും പറയപ്പെടുന്നു. എന്നിരുന്നാലും 1870 കളില്‍ വീട് പുതുക്കിപണിത ശേഷവും ഇവിടെ പഴയ നെഗറ്റീവ് എനര്‍ജി അനുഭവപ്പെടുന്നുണ്ട് എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. 

loftus-hall-morning

എന്നാല്‍ പ്രേതബാധ ഉണ്ടെന്നു വിശ്വസിക്കപെടുന്ന ഇവിടം അയര്‍ലൻഡിലെ ഏറ്റവും വലിയ ടൂറിസ്റ്റ് സ്പോട്ട് കൂടിയാണ്. കൊറോണ മൂലം കുറച്ചു നാളായി അടച്ചിട്ടിരുന്ന ബംഗ്ലാവ് ഈ മാസം ആദ്യമാണ് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തിരിക്കുന്നത്. ആഴ്ചയില്‍ ആറുദിവസവും ഇവിടെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്.

loftus-hall-inside

63 എക്കറില്‍  27,124 ചതുരശ്രയടിയിലായാണ് ഈ വീട് പടര്‍ന്നു കിടക്കുന്നത്.  2011ല്‍ അയിഡന്‍ ക്വിഗ്ലെ എന്ന ആളാണ്‌ ഈ വീട് അവസാനമായി വാങ്ങിയത്. തുടര്‍ന്ന് ഇവിടം പ്രേതബാധയുള്ള ടൂറിസ്റ്റ് സ്പോട്ടായി സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്തു. പ്രതിവർഷം  294,000 മില്യന്‍ ഡോളര്‍ ഇതില്‍ നിന്നും വരുമാനമുണ്ട് എന്നാണ് കണക്കുകള്‍.

English Summary- Loftus Hall Ireland for Sale

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA