ADVERTISEMENT

പത്തൊൻപതാം നൂറ്റാണ്ടിൽ ലഹോർ ഉൾപ്പെടെയുള്ള സിഖ് സാമ്രാജ്യത്തിന്റെ അവസാനത്തെ മഹാരാജാവായിരുന്ന ദുലീപ് സിങ്ങിന്റെ ഇളയ മകൻ വിക്ടർ ആൽബർട്ട് രാജകുമാരനു വിവാഹസമ്മാനമായി ലഭിച്ച കൊട്ടാരമാണ് വിൽപനയ്ക്ക് വച്ചിരിക്കുന്നത്.

സിഖ് മഹാരാജാവായിരുന്ന രഞ്ജിത്ത് സിങ്ങിന്റെ മകൻ ദുലീപ് സിങ്ങിനെ ബ്രിട്ടീഷുകാർ ഭരണം പിടിച്ചതോടെ ഇംഗ്ലണ്ടിലേക്ക് നാടു കടത്തുകയായിരുന്നു. ദുലീപ് സിങ്ങിന്റെ മകൻ വിക്ടർ 1866 ൽ  ലണ്ടനിലാണ് ജനിച്ചത്.

വിക്ടർ രാജകുമാരൻ അന്നത്തെ ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയയുടെ സംരക്ഷണത്തിലായിരുന്നു. പിൽക്കാലത്ത് ബ്രിട്ടീഷ് രാജകുടുംബത്തിലെ ലേഡി ആൻ കൊവെൻട്രിയെ വിവാഹം കഴിച്ചതോടെ തെക്കു പടിഞ്ഞാറൻ കെൻസിങ്ടനിലുള്ള കൊട്ടാരം അവർക്ക് ലഭിച്ചു. പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി വിലയ്ക്കു വാങ്ങിയ ഈ മന്ദിരം പാട്ടത്തിനു നൽകുകയായിരുന്നു.

indian-mansion-inside

5613 ചതുരശ്രയടി വിസ്‌തീർണമുള്ള കൊട്ടാരം 2010 ൽ പുതുക്കിപ്പണിതിരുന്നു. ഏകദേശം 152.02 കോടി രൂപയാണ് മൂല്യം നിശ്ചയിച്ചിരിക്കുന്നത്.

English Summary- Indian Prince Palace at London for sale

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com