ആഡംബര വീടിന്റെ വിലയെ പിന്തള്ളി ഈ പഴയ വഞ്ചിവീട്! വില 5.2 കോടി രൂപ; കാരണമുണ്ട്

boat-house-view-model
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

കൊറോണക്കാലത്ത് പ്രവർത്തനരഹിതമാണെങ്കിലും നമ്മുടെ വഞ്ചിവീടുകൾ രാജ്യാന്തരപ്രസിദ്ധി നേടിയവയാണ്. എന്നാൽ കേരളത്തിൽ മാത്രമല്ല, ലോകത്തിന്റെ പല ഭാഗത്തും വഞ്ചിവീടുകളെ കേന്ദ്രമാക്കിയുള്ള ടൂറിസം വികസിക്കുന്നുണ്ട്. അത്തരം ഒരു ബോട്ടിന്റെ കഥയാണിത്. ഈസ്റ്റ്‌ ലണ്ടനിലാണ് നിലവില്‍ ഈ ബോട്ടുള്ളത്. 2004 ല്‍ സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്തതാണ് ഈ ഹൗസ് ബോട്ട്.നിരവധി ലോകപ്രസിദ്ധമായ സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍ക്ക് വേദിയായ ഈ ഹൗസ്‌ബോട്ട് ഇപ്പോൾ വിൽപനയ്ക്ക് വച്ചിരിക്കുകയാണ്. മോഹവിലയായ 700,000 ഡോളറാണ് (ഏകദേശം 5.2 കോടി രൂപ) മൂല്യമായി ചോദിക്കുന്നത്.

house-boat-kitchen

ജെയിംസ്‌ ബോണ്ട്‌ ചിത്രമായ 'ക്വാണ്ടം  ഓഫ് സോളാസിലെ ' നായിക ഓള്‍ഗ ക്യൂറിലെങ്കോ, ഡാനിയല്‍ റാഡ്ക്ലിഫ് ,ജെസ്സി ജെ ഉള്‍പ്പെടെയുള്ള വമ്പന്‍ താരങ്ങളുടെ ഫോട്ടോ ഷൂട്ടിന്  ഈ ബോട്ട് വേദിയായിട്ടുണ്ട്. അതുവഴി ഒരു സെലിബ്രിറ്റി പദവിയാണ് ഈ ഹൗസ് ബോട്ടിന് ഉള്ളതും. 1938 ല്‍ നിര്‍മ്മിച്ച ഈ ഹൗസ് ബോട്ട് പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആറു ബെഡ്റൂമുകള്‍ ഉള്ള ഹൗസ്‌ബോട്ടാക്കിയത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ ബാത്ത്റൂമുകളില്‍ ഉപയോഗിച്ചിരുന്ന 'കോപ്പര്‍ ബാത്ത് 'സൗകര്യം ഇതിലുണ്ട്.ഒറിജിനല്‍ മഹാഗണിയുടെ തടിയാണ്  ബോട്ട് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 

boat-house-bath

ഒരു മൊബൈല്‍ ലൈറ്റ് ഹൗസ് ആയാണ് ഈ ബോട്ട് പ്രവര്‍ത്തിച്ചിരുന്നതും. നിലവിലെ ആറു ബെഡ്റൂമുകളില്‍ നാലെണ്ണം ക്യാബിന്‍ ക്രൂവിനും ഒരെണ്ണം സ്യൂട്ട് റൂംമായുമാണ് ഉപയോഗിക്കുന്നത്. ഗതകാല പ്രൗഢി ഒത്തിണങ്ങിയ നിര്‍മ്മാണശൈലി ഈ ഹൗസ്ബോട്ടിന് ഹെറിറ്റേജ് ഫീലാണ് നല്‍കുന്നത്. ലണ്ടന്‍ നഗരത്തിലെ ഒരു സാധാരണ രണ്ടുബെഡ്റൂം ഫ്ലാറ്റിന് ഏകദേശം 6  ലക്ഷം ഡോളര്‍ വിലമതിക്കുമ്പോള്‍ ആണ് ഒരു ബോട്ടിന് 700,000 ഡോളര്‍ എന്ന് ഓര്‍ക്കണം.

English Summary- Heritage Houseboat famous for Celebrity photoshoots for Sale

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA