ADVERTISEMENT

ഒരു വീട്ടുജോലിക്കാരന് പരമാവധി എത്ര രൂപ ശമ്പളം ലഭിക്കാം? നമ്മുടെ നാട്ടിലെ പണക്കാരുടെ വീടുകളിൽ പരമാവധി മാസം പത്തിരുപതിനായിരം രൂപ ലഭിച്ചേക്കാം. എന്നാൽ അതുക്കും ഒരുപാട് മേലെ ഒരു വീട്ടുജോലി ഓഫറാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നത്. സാക്ഷാൽ ബ്രിട്ടീഷ് രാജകുടുംബമാണ് വീട്ടുജോലിക്ക് ആളെ അന്വേഷിച്ച് പരസ്യം നൽകിയത്. ജോലിക്കാരന് ഓഫർ  ചെയ്തിരിക്കുന്ന ശമ്പളം കേട്ടാൽ ആർക്കും ജോലി രാജിവച്ച് ബ്രിട്ടനിലേക്ക് പറക്കാൻ തോന്നും. മാസം 19,140.09 പൗണ്ട്-  അതായാത് നമ്മുടെ ഏകദേശം 18.5 ലക്ഷം രൂപ! ബ്രിട്ടന്‍ രാജകുടുംബത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  

Image Credits : Lorna Roberts / Shutterstock.com
Image Credits : Lorna Roberts / Shutterstock.com

ദി റോയൽ ഹൗസ്ഹോൾഡ് എന്ന  വെബ്‌സൈറ്റിൽ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങളും പങ്കുവച്ചിട്ടുണ്ട്. വിൻഡ്‌സർ കാസിലിലാണ് ജോലിയെങ്കിലും ബക്കിങ്ഹാം കൊട്ടാരത്തിലും ജോലിക്കായി പോകണം. താമസം അടക്കം എല്ലാ സജ്ജീകരണങ്ങളും കൊട്ടാരത്തില്‍ തന്നെ ഉണ്ടാകും. 

Windsor-castle
വിൻഡ്‌സർ കൊട്ടാരം

ജോലിക്ക് എത്തുന്നവർക്ക് ആവശ്യമായ പരിശീലനം കൊട്ടാരത്തില്‍ നിന്ന് ലഭിക്കും. കൊട്ടാരത്തിനകത്തെ കാര്യങ്ങള്‍ എല്ലാം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാന ജോലി. ജോലിയില്‍ പ്രവേശിച്ച ആദ്യ ആദ്യ 13 മാസം പരിശീലനകാലയളവാണ്‌. കൊട്ടാരത്തിന്‍റെ കാര്യങ്ങള്‍ അറിയാന്‍ വേണ്ടിയാണ് പരിശീലനം നൽകുന്നത്. തുടർന്ന് മുഴുവൻ സമയ ജോലിക്കാരായി നിയമിക്കും. ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഇംഗ്ലീഷ്, കണക്ക് എന്നിവയിൽ മിടുക്കുണ്ടാവണം. ഇതിനൊപ്പം വീട്ടുജോലികൾ ചെയ്ത് മുൻപരിചയവും ഉണ്ടാകണം. 

buckingham
ബക്കിങ്ഹാം പാലസ്

ജോലിക്ക് എത്തുന്ന ആള്‍ക്ക്  ഒരു വർഷത്തിൽ 33 ദിവസം അവധി ലഭിക്കും. എന്നാൽ ജോലി കിട്ടുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് രാജകുടുംബത്തിലേക്ക് ജോലിക്കായി ആളെ റിക്രൂട്ട് ചെയ്യുന്ന സിൽവർ സ്വാൻ റിക്രൂട്ട്മെന്റ് ഏജൻസി പറയുന്നു. കാരണം രാജകുടുംബത്തിന്റെ രീതികളോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ആളെയാകും തിരഞ്ഞെടുക്കുക. കൊട്ടാരത്തിലെ കാര്യങ്ങള്‍ എല്ലാം വ്യത്യസ്തമാണ്. യോഗ്യതയേക്കാൾ പരിശീലനത്തിന് ആണ് കൂടുതല്‍ പ്രാധാന്യം. ജോലിക്കായുള്ള അപേക്ഷകൾ ഈ മാസം  അവസാനിക്കും. അതിനുശേഷം വെർച്വൽ ഇന്റർവ്യൂ ഉണ്ടാകും. അതിനു ശേഷമാകും തിരഞ്ഞെടുപ്പ് എന്ന് സാരം.

English Summary- British Royal Family invited for Housekeeper worth 18 Lakh Salary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com