ADVERTISEMENT

390 മീറ്റര്‍ ഉയരമുള്ള ഒരു ടോര്‍ച്ച്  തെളിച്ചു വച്ച പോലെയാണ് ജപ്പാനിലെ ടോര്‍ച്ച് ടവര്‍ കണ്ടാല്‍ തോന്നുക. 2027ല്‍ പണിപൂര്‍ത്തിയാകുമ്പോള്‍ ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന പദവി ലഭിക്കാന്‍ പോകുന്നതും ഈ ടവറിനു ആണ്. 2016ലാണ് ഈ കെട്ടിടം പണി ആരംഭിച്ചത്. 31,400 ചതുരശ്രയടിയാണ് ഈ കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണ്ണം.

tokyo-torch-tower

മിത്സ്ബുഷി എസ്റ്റേറ്റ്‌ ആണ് ഇതിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. ഈ കെട്ടിടത്തിനു ചുറ്റുമുള്ള 7,000 ചതുരശ്രയടി ഒരു പബ്ലിക് പ്ലാസയാക്കി ഒരുക്കാനും പദ്ധതിയുണ്ട്. ജപ്പാന്‍ നഗരത്തിന്റെ മുഴുവന്‍ കാഴ്ചകളും  ഫ്യൂജി പർവതത്തിന്റെ ഭംഗിയും ഈ ടവറിന്റെ മുകളില്‍ നിന്ന് കാണാന്‍ അവസരമുണ്ട്. 63നിലകള്‍ പൂര്‍ണ്ണമായും ഓഫിസ് സ്‌പേസാക്കിയാണ് ഇവിടെ ഒരുക്കുന്നത്.  2,000 ആളുകള്‍ക്ക് ഇരിക്കാനുള്ള ഗ്രാന്‍ഡ്‌ ഹാള്‍ , കടകള്‍ , റെസ്റ്റ്റ്റോറന്റുകള്‍ എന്നിവയുമുണ്ടാകും മുകളിലേക്ക് ഉള്ളവ മുഴുവനായും ഹോട്ടല്‍ മുറികളാണ്. 100 ഓളം മുറികള്‍ ഇവിടെ സഞ്ചാരികളെ കാത്തിരിപ്പുണ്ട്‌

ടോക്ക്യോ നഗരത്തിന്റെ ഒത്തനടുക്കാണ് ഈ ടവര്‍ ഒരുങ്ങുന്നത്. ജപ്പാനിലെ മറ്റൊരു ഉയരം കൂടിയ കെട്ടിടമായ തോക്കിവബാഷി ടവര്‍ അടുത്ത വര്‍ഷമാണ്‌ തുറക്കുന്നത്. 

English Summary- Torch Tower to Become Tallest building in Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com