ഇനിയിത് ഈ നാട്ടിലെ ഏറ്റവും വലിയ കെട്ടിടം; പിന്നിൽ ഒരു വനിത

africa-skyscraper
ചിത്രത്തിനു കടപ്പാട്- സമൂഹമാധ്യമം
SHARE

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ ഈ വർഷം ഉദ്‌ഘാടനം ചെയ്യുന്ന 55 നില കെട്ടിടം ഇനി അറിയപ്പെടുക  ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്നാകും. 'ദി ലിനാര്‍ഡോ' എന്ന ഈ കെട്ടിടം 745 അടി ഉയരത്തിലാണ് നിലകൊള്ളുന്നത്‌. 

ആഫ്രിക്കയുടെ അഭിമാനം എന്ന് മാത്രമല്ല ഒരു വനിത ഡിസൈന്‍ ചെയ്ത കെട്ടിടം എന്ന ഖ്യാതിയും ഇതിനു പിന്നിലുണ്ട്.  കടകള്‍ , ഹോട്ടല്‍ മുറികള്‍ , റസ്റ്ററന്റുകൾ എന്നിവ ഇതിലുണ്ടാകും. സൂപ്പര്‍ സ്ട്രോങ്ങ്‌ ബില്‍ഡിങ് മെറ്റീരിയല്‍ ആയ Dekton ഉപയോഗിച്ചാണ് ഈ കെട്ടിടത്തിന്റെ നിര്‍മ്മാണം.

leonardo

27 കാരിയായ മലീക്ക വലീലയാണ് ഈ കെട്ടിടം ഡിസൈന്‍ ചെയ്ത ആര്‍ക്കിടെക്റ്റുമാരിൽ പ്രധാനി. താനീ കെട്ടിടത്തിന്റെ നിര്‍മ്മാണഘട്ടത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടിരുന്നു എന്നും എന്നാല്‍ ഇന്ന് അതില്‍ ഏറെ അഭിമാനിക്കുന്നു എന്നും മലേക്ക അടുത്തിടെ ഒരു രാജ്യാന്തരമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

English Summary- Tallest Building in Africa

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA