ADVERTISEMENT

നിന്ന നില്‍പിൽ സെല്‍ഫി കൊണ്ട് ജീവിതം മാറി മറിയുകയും കോടീശ്വരനാകുകയും ചെയ്ത യുവാവാണ് ഇൻസ്റ്റഗ്രാം കോ-ഫൗണ്ടർ കെവിൻ സിസ്ട്രം. ,ഇന്ന് ഏറ്റവും കൂടുതല്‍ സെല്‍ഫികള്‍ ഷെയര്‍ ചെയ്യപ്പെടുന്ന ഇന്‍സ്റ്റഗ്രാം ആപ് വികസിപ്പിച്ചെടുത്ത  ആളാണ്‌ കെവിന്‍. ടെക്നോളജിയോടും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിനോടും അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്ന കെവിന്.. 

ഇന്ന് മുപ്പത്തിയാറാം വയസ്സിൽ കെവിൻ പടുത്തുയർത്തിയ ഇൻസ്റ്റഗ്രാമിന്റെ വരുമാനം 3.2 ബില്ല്യൺ ഡോളറാണ് ( ഏകദേശം 21,832 കോടി രൂപ). ഫെയ്സ്ബുക്ക് വരുമാനത്തിന്റെ പ്രധാന പങ്കും വരുന്നത് ഇൻസ്റ്റഗ്രാമിൽ നിന്നു തന്നെയാണ്.  സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ മുടക്കിയിട്ടുണ്ട് കെവിന്‍. ഇതില്‍ കെവിന്റെ ഏറ്റവും പ്രിയപ്പെട്ടതു ലേക്ക് താഹോയിലെ അവധിക്കാലവസതിയാണ്‌.

ചെറുപ്പകാലത്ത് ഗ്രാൻഡ് പാരന്റ്സിനെ  കാണാൻ അവരുടെ ന്യൂ ഹാംഷെയര്‍വുഡ്സിലെ വീട്ടില്‍ പോകുമായിരുന്ന കെവിന് തനിക്കും ആ ഓര്‍മ്മകള്‍ക്ക് സമാനമായ ഒരു വീട് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു . ഇതില്‍ നിന്നാണ് ഈ അവധിക്കാലവസതിയുടെ നിര്‍മ്മാണം.

instagram-house-inside

വിന്റ്റെജ് ഫ്ലേവറിലാണ് ഈ വീടിന്റെ നിര്‍മ്മാണം.. rലൈറ്റിങ് മുതൽ ഫർണിച്ചർ വരെ ഓരോന്നും കെവിന്റെ ഇഷ്ടത്തിനു അനുസരിച്ചാണ് സെറ്റ് ചെയ്തിരിക്കുന്നത്. 

ലേക്കിന്റെ നോര്‍ത്ത് വശത്തായാണ് കെവിന്റെ അവധിക്കാലവസതി. ഇവിടെ തടാകകരയില്‍ വച്ചാണ് കെവിന്‍ കാമുകിയായ നിക്കോളിനെ പ്രോപോസ് ചെയ്തത്. ഇപ്പോള്‍ കെവിന്റെ ജീവിത സഖിയാണ് നിക്കോള്‍. കെവിന്റെ താലപര്യപ്രകാരം വീട്ടിലെ ഓരോ മുറിയും ഓരോ എഴുത്തുകാര്‍ക്ക് ഡെഡികേറ്റ് ചെയ്തിരിക്കുകയാന്‍. ഇതില്‍ ഏണസ്റ്റ് ഹെമിംഗ് വേ മുതല്‍ ഡോറോത്തി പാര്‍ക്കര്‍ വരെയുണ്ട്. തനിക്കുമായി തനിക്കായി ഒരു രഹസ്യമുറിയും ഇവിടെ കെവിന്‍ ഒരുക്കിയിട്ടുണ്ട്. 

English Summary- Instragram Founder House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com