ലോകത്തെ ഏറ്റവും വലിയ ഹൈബ്രിഡ് ടിമ്പർ ടവർ വരുന്നു!

hybrid-tower
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ  ഹൈബ്രിഡ് ടിമ്പര്‍ ടവര്‍ സിഡ്നിയില്‍ ഒരുങ്ങുന്നു . അറ്റ്‌ലാസിയാന്‍ എന്ന ഐടി കമ്പനിയുടെ ഹെഡ് ക്വാർട്ടേഴ്സ് ആണ് ഇവിടെ ഉയരുക. ഭാവിയിലെ അംബരചുംബികളുടെ നിർമാണ വിദ്യ ഇതാകും എന്നാണ് നിർമാണരംഗത്തുള്ള വിദഗ്ധർ പ്രവചിക്കുന്നത്.

40നിലകളുള്ള ഈ കെട്ടിടത്തില്‍ മുഴുവനും നാച്ചുറല്‍ വെന്റിലേഷന്‍ ആണ്. സാധാരണ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് കാര്‍ബണ്‍ ഫുട്പ്രിന്റ്‌ പരമാവധി കുറച്ചാണ് ഈ കെട്ടിടം നിര്‍മ്മിക്കുന്നത്. 100% സോളര്‍ ഊര്‍ജ്ജം ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദനം. 

sydeney-tower

Mass Timber Construction (MTC)എന്ന ടെക്നിക് ആണ് ഈ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. സ്റ്റീലിൽ പുറംചട്ട നിർമിച്ചശേഷം പ്രകൃതിസൗഹൃദ ഉപാധികൾ കൊണ്ടാണ് ചുവരുകൾ നിർമിക്കുക . 2025ല്‍ പൂര്‍ത്തിയാകുന്ന ഈ കെട്ടിടം സിഡ്നി സെന്‍ട്രല്‍ സ്റെഷന് അടുത്താണ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ ഏറ്റവും ഉയരം കൂടിയ ടിമ്പര്‍ കെട്ടിടം പതിനെട്ടു നിലയുള്ളതാണ്. നോര്‍വേയിലാണ് ഇതുള്ളത്. 

English Summary- Largest Hybrid Timber Tower in Sydeny

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA