വൈറ്റ് ഹൗസിലെ അവസാന ക്രിസ്മസ് കാലം; വമ്പൻ ക്രിസ്മസ് ട്രീ സ്വീകരിച്ചു മെലാനിയ ട്രംപ്

white-house-xmas-tree
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

വൈറ്റ് ഹൗസിലെ ജീവിതം അവസാനിപ്പിച്ചു പടിയിറങ്ങാൻ ഒരുങ്ങുകയാണ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും. ക്രിസ്മസ് കാലം അടുത്തതോടെ വൈറ്റ് ഹൗസിലെ അവസാന ക്രിസ്മസ് കാലം ഓർമയിൽ നിറയുന്നതാക്കാൻ ഒരുങ്ങുകയാണ് മെലാനിയ. ക്രിസ്മസ് കാലത്ത് വൈറ്റ് ഹൗസ് അണിയിച്ചൊരുക്കാനുള്ള ക്രിസ്മസ് ട്രീ, ആചാരപ്രധാനമായ ചടങ്ങുകളോടെയാണ് എത്തിക്കുക. പടിയിറങ്ങും മുന്‍പ് അവസാനത്തെ ക്രിസ്മസ്  ട്രീ സ്വീകരണചടങ്ങ് നടത്തിയിരിക്കുകയാണ് ട്രംപും കുടുംബവും.

white-house-xmas-trump

പ്രസിഡന്റിന്റെ ഭാര്യ എന്ന നിലയ്ക്ക് മെലാനിയയാണ് ട്രീ  സ്വീകരിച്ചത്. . 18.5 അടി നീളമുള്ള ക്രിസ്മസ് ട്രീ വെസ്റ്റ് വിര്‍ജീനിയയില്‍ നിന്നാണ് എത്തിച്ചത്. വൈറ്റ് ഹൗസില്‍ ക്രിസ്തുമസ്സ് ആഘോഷത്തിനു സാധാരണ തുടക്കം കുറിക്കുന്നത് ക്രിസ്മസ് ട്രീ എത്തിക്കുന്നതോടെയാണ്. 

ഇനി വൈറ്റ് ഹൗസിലെ ബ്ലൂ റൂമില്‍ ക്രിസ്മസ് കഴിയുംവരെ ഈ മരം ഉണ്ടാകും. വലിയ വാദ്യഘോഷങ്ങളോടെയാണ് ക്രിസ്മസ് ട്രീ വൈറ്റ് ഹൗസില്‍ എത്തിയത്.  ട്രീ സ്വീകരണചടങ്ങിനു എത്തിയവര്‍ക്ക് ആശംസകള്‍ കൂടി അറിയിച്ചാണ് മെലാനിയ മടങ്ങിയത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ  തോല്‍വി സംഭവിച്ച ട്രംപ്‌ ഈ മാസം അവസാനത്തോടെയാണ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുക.

English Summary- Melania Trump Accepts White House Xmas Tree

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA