വീട്ടിലിരുന്നു ബോറടിച്ചോ? ഈ മനോഹരസ്ഥലത്തേക്ക് ഒരു യാത്ര പോയാലോ!

HIGHLIGHTS
  • പൂക്കോട് തടാകം, ബാണാസുര സാഗർ ഡാം എന്നിവ സമീപത്തുള്ള ടൂറിസ്റ്റ് സ്പോട്ടുകളാണ്.
nexday-hote-wayanad
SHARE

കോവിഡ് കാലം മറികടന്നു വിനോദസഞ്ചാരമേഖല പതിയെ പിച്ചവച്ചു തുടങ്ങുകയാണ്. എട്ടുമാസത്തോളം വീട്ടിൽ ബോറടിച്ചിരുന്നവർക്ക് തിരക്കുകളിൽ നിന്നും മടുപ്പിക്കുന്ന പതിവുകാഴ്ചകളിൽ നിന്നും മോചനം നൽകി സുന്ദരമായ താമസഅനുഭവം ഒരുക്കുകയാണ് വയനാട് വൈത്തിരിയിലുള്ള  നെക്സ് സ്‌റ്റേ ഇന്ദീവര റിട്രീറ്റ്. നെക്സ് സ്റ്റേ ഹോട്ടൽ ഗ്രൂപ്പാണ് ഈ ഹോട്ടലിന്റെ നടത്തിപ്പുകാർ.

nexday-hote-wayanad-exterior

പച്ചപ്പും തേയിലത്തോട്ടങ്ങളും മലയും കോടമഞ്ഞും വലംവയ്ക്കുന്ന സുന്ദരമായ പ്രദേശത്താണ് ഇന്ദീവര റിട്രീറ്റ്  സ്ഥിതി ചെയ്യുന്നത്. മൂന്നേക്കറിൽ 25 വില്ലകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സിംഗിൾ കോട്ടേജ്, പ്രൈവറ്റ് പൂൾ വില്ല എന്നിങ്ങനെ ഇവയെ വേർതിരിച്ചിട്ടുണ്ട്. 

nexday-hote-wayanad-pool

2010 ലാണ് ഉടമ ഈ സ്ഥലം മേടിക്കുന്നത്. കാപ്പിത്തോട്ടവും കുന്നുമൊക്കെയുള്ള പ്ലാന്റേഷൻ ഭൂമിയായിരുന്നു ഇവിടെ. 200 ലധികം മരങ്ങൾ സംരക്ഷിച്ചാണ്‌ കോട്ടേജുകൾക്ക് ഇടം കണ്ടത്. പ്രകൃതിയോട് ഇഴുകിചേരുംവിധം കേരളത്തിന്റെ പരമ്പരാഗത ശൈലിയിലാണ് ഓരോ കോട്ടേജുകളും ഒരുക്കിയത്.

nexday-hote-wayanad-bed

പരിസ്ഥിതി സൗഹൃദമായാണ് ഓരോ കോട്ടേജുകളുടെയും നിർമാണം. ഇതിന് അനുബന്ധമായി പൂക്കളുടെ പേരുകളാണ് കോട്ടേജുകൾക്ക് നൽകിയത്. ചെമ്പകം, മന്ദാരം എന്നിങ്ങനെ അവ നീളുന്നു. ഓരോ കോട്ടേജുകളുടെ ബാൽക്കണിയിൽ നിന്നും വയനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനാകും.

nexday-hote-wayanad-view

പൂക്കോട് തടാകം, ബാണാസുര സാഗർ ഡാം എന്നിവ  സമീപത്തുള്ള ടൂറിസ്റ്റ് സ്പോട്ടുകളാണ്. ഇപ്പോൾ വീണ്ടും സഞ്ചാരികൾ ഇവിടേക്ക് ഒഴുകാൻ തുടങ്ങിയിട്ടുണ്ട്.

nexday-hote-wayanad-green

ചിത്രങ്ങൾ- അജീബ് കോമാച്ചി 

Project facts

Location- Vythiri, Wayanad

Plot- 3 Acre

Owner- Pradeep Nambiar

Mob- 7356409333

English Summary- NexStay Hotel Wayanad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA